Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെലഗാവിൽ തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേന നേതാവിന് വെടിയേറ്റു

Sri ram sena
, ഞായര്‍, 8 ജനുവരി 2023 (11:18 IST)
കർണാടക- മഹാരാഷ്ട്ര അതിർത്തിയായ ബെൽഗാവിൽ തീവ്ര ഹിന്ദു സംഘടനയായ ശ്രീറാം സേനയുടെ ജില്ല പ്രസിഡൻ്റിൻ്റെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായി. ശ്രീറാം സേനയുടെ ജില്ലാ പ്രസിഡൻ്റ് രവി കോകിത്കർക്കും ഡ്രൈവർ മനോജ് ദേസൂര്‍കര്‍ക്കും വെടിയേറ്റു. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തു.
 
വിരാട് ഹിന്ദു സമാവേശ് എന്നപേരിൽ തീവ്രഹിന്ദു സംഘടനകളുടെ യോഗം നടക്കാനിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് അക്രമണമുണ്ടായത്.അക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. മറാത്തി സംസാരിക്കുന്നതിൻ്റെ പേരിൽ കർണാടകയും മഹാരാഷ്ട്രയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നപ്രദേശം കൂടിയാണ് ബെലഗാവി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 80 % ഹോട്ടലുകളും പ്രവർത്തിക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിയില്ലാതെ