ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പുതിയ ചെക്ക് ക്ലിയറിങ് സിസ്റ്റം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു.

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ഒക്‌ടോബര്‍ 2025 (17:43 IST)
ബാങ്കുകള്‍ ഔദ്യോഗികമായി നടപ്പിലാക്കാന്‍ തയ്യാറാണോയെന്ന് ഉറപ്പാക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പുതിയ ചെക്ക് ക്ലിയറിങ് സിസ്റ്റം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. പുതിയ ചെക്ക് ക്ലിയറിങ് നിയമം അനുസരിച്ച് ചെക്കുകളില്‍ നിന്നുള്ള ഫണ്ട് സാധാരണമായി ഉള്ള 1-2 പ്രവൃത്തി ദിവസങ്ങള്‍ക്ക് പകരം മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തും. 2025 ഒക്ടോബര്‍ 4 മുതല്‍ ബാങ്കുകള്‍ നിശ്ചിത ബാച്ചുകളായി പ്രോസസ്സ് ചെയ്യുന്നതിന് പകരം പ്രവൃത്തി സമയങ്ങളില്‍ തുടര്‍ച്ചയായി ചെക്കുകള്‍ സ്‌കാന്‍ ചെയ്യുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും. 
 
ഇത് രണ്ട് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത് ആദ്യത്തേത് 2025 ഒക്ടോബര്‍ 4 ന് ആരംഭിച്ച് 2026 ജനുവരി 2 വരെ നീണ്ടുനില്‍ക്കും. രണ്ടാം ഘട്ടം 2026 ജനുവരി 3 നാണ് ആരംഭിക്കുന്നത്. ഈ പ്രക്രിയ ക്ലിയറിങ് സൈക്കിളിനെ നിലവിലെ T+1 ദിവസങ്ങളില്‍ നിന്ന് കുറച്ച് മണിക്കൂറുകളാക്കി മാറ്റും. രാവിലെ 10 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയില്‍ നിക്ഷേപിക്കുന്ന ചെക്കുകള്‍ സ്‌കാന്‍ ചെയ്ത് ഉടന്‍ തന്നെ ക്ലിയറിങ് ഹൗസിലേക്ക് അയയ്ക്കും. തുടര്‍ന്ന് രാവിലെ 11 മണി മുതല്‍ ബാങ്കുകള്‍ ഓരോ മണിക്കൂറിലും പണമടയ്ക്കല്‍ നടത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

അടുത്ത ലേഖനം
Show comments