Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാദുരന്തത്തെ അതിജീവിക്കാന്‍ 71 കോടിയുടെ സഹായവുമായി റിലയന്‍സ്

മഹാദുരന്തത്തെ അതിജീവിക്കാന്‍ 71 കോടിയുടെ സഹായവുമായി റിലയന്‍സ്

മഹാദുരന്തത്തെ അതിജീവിക്കാന്‍ 71 കോടിയുടെ സഹായവുമായി റിലയന്‍സ്
ന്യൂഡല്‍ഹി/തിരുവനന്തപുരം , ബുധന്‍, 22 ഓഗസ്റ്റ് 2018 (08:42 IST)
പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി റിലയന്‍‌സ്. നീത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഫൌണ്ടേഷന്‍ 71 കോടിയുടെ ധനസഹായം നല്‍കുമെന്ന് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

21 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. 50 കോടി രൂപയുടെ ആവശ്യ സാധനങ്ങള്‍ ക്യാമ്പുകളില്‍ എത്തിക്കാനുമാണ് റിലയന്‍‌സിന്റെ തീരുമാനം.  

160 സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000 പേര്‍ക്ക് ഭക്ഷണവും ആവശ്യവസ്‌തുക്കളും നല്‍കും. ഇതിനായി മഹാരാഷ്‌ട്രയില്‍ നിന്നും പ്രത്യേക വിമാനം കേരളത്തിലെത്തുമെന്നും റിലയന്‍‌സ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി വിവിധ കോണുകളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. അതേസമയം, യു എ ഇ വാഗ്ദാനം ചെയ്‌ത 700 കോടിയുടെ ധനസഹായം സ്വീകരിച്ചേക്കില്ല. നിയമപ്രശ്‌നങ്ങളാണ് ഇതിന് കാരണമാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീരൊഴുക്ക് വര്‍ദ്ധിച്ചു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു