Webdunia - Bharat's app for daily news and videos

Install App

പണം നൽകി ഇനി ഗർഭപാത്രം വാടകക്കെടുക്കേണ്ട

ഗർഭപാത്രം പണം നൽകി വാടകയ്ക്കെടുക്കുന്നത് കുറ്റകരം

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (11:36 IST)
ന്യൂഡൽഹി: പണം നൽകി ഗർഭപാത്രം ഇനിമുതൽ വാടകക്കെടുക്കാനാവില്ല. പണത്തിനു വേണ്ടി ഗർഭപാത്രത്തെ വാടകക്ക് നൽകുന്നത് പൂർണ്ണമായും നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി വാടക ഗർഭപാത്ര ബിൽ ഭേതഗതി ചെയ്യും. നിയമ ഭേതഗതിക്കായുള്ള നടപടികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 

വിദേശികൾ ഉൾപ്പടെ പണം നൽകി ഇന്ത്യയിൽ നിന്നും ഗർഭാത്രം വാടകക്കെടുക്കാറുണ്ട്. ഗർഭ പാത്രം വാടകക്കു നൽകുന്നവർ ചൂഷണത്തിനു വിധേയരാകുന്നത് തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
 
ഭേതഗതി വരുത്തുന്ന പുതിയ ബില്ല്  പ്രകാരം കുട്ടികളില്ലാത്ത ഇന്ത്യൻ ദമ്പതികൾക്ക് മാത്രമേ ഇനി മുതൽ ഗർഭ പാത്രം വാടകക്ക് സ്വീകരിക്കാനാകു.  അതും അടുത്ത ബന്ധുക്കളിൽ നിന്നു മാത്രം. ഇതിനും ചില മാനദണ്ഡങ്ങളുണ്ട്. ഇന്ത്യൻ നിയമ പ്രകാരം വിവാഹിതരായതിനു ശേഷം അഞ്ചു വർഷങ്ങൾ കഴിഞ്ഞും സ്വാഭാവികമായി ഗർഭം ധരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടാൽ മാത്രമേ ഗർഭപാത്രം വാടകക്കെടുക്കാനാകൂ. ഇതിനെ ഒരു പരോപകാര പ്രവർത്തിയായാണ് നിയമത്തിൽ നിർവ്വജിച്ചിരിക്കുന്നത്. അതിനാൽ ഗർഭപാത്രം പണം നൽകി വാടകക്കെടുക്കുന്നത് ഇനി മുതൽ കുറ്റകരമാവും.
 
ബില്ലിൻ നിയമസഭ അംഗീകാരം നൽകുന്നതോടെ ദേശീയ വാടക ഗർഭപാത്ര നിയന്ത്രണ ബോർഡ് നിലവിൽ വരും. ഇതിനോടനുബന്ധമായിതന്നെ സംസ്ഥാനങ്ങളിലും ബോർഡുകൾ പ്രവർത്തനമാരംഭിക്കും. ഈ പ്രത്യേക ബോർഡുകളാവും വാടക ഗർഭപാത്രവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുക. 2016ൽ ലോക് സഭയിൽ അവതരിപ്പിച്ച ബിൽ ഉടൻ പാസ്സാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

അടുത്ത ലേഖനം
Show comments