ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം ഒഴിച്ചുകൂടാനാവാത്തതാണ്. ഉറക്കം നിങ്ങളുടെ മാനസിക ആരോഗ്യത്തെയും ജീവിത നിലവാരത്തെയും ശരീരപ്രവര്‍ത്തനങ്ങളെയും നല്ലരീതിയില്‍ മെച്ചപ്പെടുത്തുന്നു. ഉറക്കക്കുറവുകൊണ്ട് നിരവധി രോഗങ്ങള്‍ വരാം. ആര്‍ട്ടിക്കിള്‍ 21 പ്രകാരം എല്ലാ പൗരന്മാര്‍ക്കും ബുദ്ധിമുട്ടില്ലാതെ സമാധാനത്തോടെ ഉറങ്ങാനുള്ള അവകാശം ഉണ്ട്. ആര്‍ട്ടിക്കിള്‍ 21 റൈറ്റ് ടു ലൈഫ് ആന്‍ഡ് പേഴ്‌സണല്‍ ലിബറ്റി പ്രകാരം ഉറങ്ങാനുള്ള അവകാശം മൗലിക അവകാശമാണ്.
2012ല്‍ ബാബാ രാംദേവിന്റെ റാലിയുമായി ബന്ധപ്പെട്ട സംഭവത്തിലാണ് സുപ്രീംകോടതി ഇതില്‍ വ്യക്തതവരുത്തിയത്. രാംദേവിന്റെ റാലിയില്‍ ഉറങ്ങിക്കിടന്ന ജനങ്ങല്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് പൊലീസിന്റെ നടപടി മൗലികാവകാശ ലംഘനമാണെന്ന് കോടതി വ്യക്തമാക്കിയത്. മനുഷ്യന്റെ നിലനില്‍പ്പിനും ആരോഗ്യത്തിനും ഉറക്കം അനിവാര്യമാണെന്നും കോടതി പറഞ്ഞിരുന്നു.