Publish Date: Mon, 31 Jul 2023 (15:35 IST)
Updated Date: Mon, 31 Jul 2023 (15:25 IST)
തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി. കോലാറില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് കയറ്റി അയച്ച 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറിയാണ് കാണാതയത്. കോലാറിലെ മെഹ്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്‌വിടി ട്രേഡേഴ്‌സ്,എ ജി ട്രേഡേഴ്‌സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്.
വ്യാഴാഴ്ചയാണ് ലോറി കോലാറില്‍ നിന്നും പുറപ്പെട്ടത്. ലോറി ഡ്രൈവറെ പറ്റി യാതൊരു വിവരവുമില്ലെന്ന് തക്കാളി കയറ്റി അയച്ചവര്‍ കൊടുത്ത പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കോലാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.