Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 21 ഡിസം‌ബര്‍ 2024 (18:13 IST)
പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സെഞ്ചുറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ റോബിന്‍ ഉത്തപ്പ ഒരു സ്ഥാപനം നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി പ്രൊവിഡന്റ് ഫണ്ടിലേക്ക് ഒരു നിശ്ചിത തുക ശമ്പളത്തില്‍ നിന്ന് പിടിച്ചിരുന്നു. എന്നാല്‍ ഈ തുക നിക്ഷേപിച്ചിരുന്നില്ല. 23 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കമ്പനി തട്ടിയതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
 
ഇതിന് പിന്നാലെയാണ് റോബിന്‍ ഉത്തമയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പി എഫ് റീജിയണല്‍ കമ്മീഷണര്‍ ശതാക്ഷരി ഗോപാല്‍ റെഡ്ഡിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പുലകേശീ നഗര്‍ പോലീസിനോടായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പുലകേശി നഗറില്‍ വീട്ടില്‍ ഉത്തപ്പ ഇപ്പോള്‍ താമസിക്കുന്നില്ലെന്നും കുടുംബസമേതം ദുബായിലാണ് താമസം എന്നുമാണ് പോലീസ് പറഞ്ഞത്. ഡിസംബര്‍ 27 നുള്ളില്‍ ഉത്തപ്പയെ അറസ്റ്റ് ചെയ്യാനാണ് പോലീസിന് നല്‍കിയ നിര്‍ദ്ദേശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി