Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്‌ക് ഉണ്ടോയെന്ന് നോക്കും, സാനിറ്റൈസർ നൽകും, ഊഷ്‌മാവ് അളക്കും തമിഴ്‌നാട്ടിൽ താരമായി സഫിറയെന്ന റോബോട്ട്

മാസ്‌ക് ഉണ്ടോയെന്ന് നോക്കും, സാനിറ്റൈസർ നൽകും, ഊഷ്‌മാവ് അളക്കും തമിഴ്‌നാട്ടിൽ താരമായി സഫിറയെന്ന റോബോട്ട്
, വ്യാഴം, 27 ഓഗസ്റ്റ് 2020 (13:21 IST)
ഏതൊരു വസ്ത്രവിപണന കടയിലും ഉപഭോക്താക്കളെ ആകർഷിക്കാൻ ഡമ്മികളെ വെക്കുന്ന പതിവുണ്ട്. എന്നാൽ കൊവിഡ് കാലമായതിൽ വസ്ത്രവിപണിയാകെ നഷ്ടത്തിലുമാണ്. ഇപ്പോഴിതാ വസ്ത്രവിപണനകേന്ദ്രത്തിന് മുന്നിൽ ഇത്തരത്തിൽ വെക്കുന്ന ഒരു റോബോട്ടാണ് തമിഴ്‌‌നാട്ടിൽ താരം. കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ഉറപ്പു വരുത്താനുള്ള, നിര്‍മിതബുദ്ധിയോടു കൂടിയ ഒരു റോബോട്ടാണിത്. പേര് സഫിറ.
 
കടയ്‌ക്കുള്ളിൽ ഒരേസമയം പ്രവേശിക്കുന്ന ഉപഭോക്താക്കൾ മാസ്‌ക് ധരിച്ചിട്ടുണ്ടോ,സാമൂഹിക മാനദണ്ഡമടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും ചെയ്യും. കൂടാതെ ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസര്‍ പകര്‍ന്നു നല്‍കുകയും ചെയ്യും. ഓരോ ദിവസവും വ്യത്യസ്‌ത വേഷത്തിലാണ് സഫിറ എത്തുന്നത്.
 
ശബ്ദത്തിലൂടെയാണ് സഫിറയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. തിരുച്ചിറപള്ളിയിലെ ഒരു വസ്ത്രവിപണന കേന്ദ്രത്തിൽ വെച്ച സഫിറയ്‌ക്ക് തമിഴ്‌നാട്ടിലെ മറ്റിടങ്ങളിൽ നിന്നും കേരളത്തിൽ നിന്നും നിരവധി ആവശ്യക്കാരുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“കാപ്പിയിലോ ചായയിലോ ഇത് 4 തുള്ളി ഒഴിച്ചുനല്‍കൂ...” - സുശാന്തിന്‍റെ മരണത്തില്‍ നിര്‍ണായക തെളിവാകുമോ റിയയുടെ ചാറ്റുകള്‍ ?