സുശാന്ത് സിംഗ് രാജ്‌പുത്തിന്‍റെ മരണത്തില്‍ റിയ ചക്രബര്‍ത്തിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നാണ് ചലച്ചിത്രലോകം ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. റിയയ്ക്ക് മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടായിരുന്നതായി അവരുടെ ചാറ്റ് രേഖകള്‍ വ്യക്തമാക്കുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ കടുത്ത ആരോപണങ്ങളുമായി സുശാന്തിന്‍റെ പിതാവും രംഗത്തെത്തി.
“ചായയിലോ കാപ്പിയിലോ വെള്ളത്തിലോ ഇത് നാലുതുള്ളി കലര്‍ത്തി അവന് കുടിക്കാന്‍ നല്‍കുക. കിക്ക് കിട്ടാന്‍ 30-40 മിനിറ്റുകള്‍ എടുക്കും” - ഇത് റിയയുമായി ജയ സാഹ എന്ന വ്യക്തി നടത്തിയ ഒരു ചാറ്റ് സന്ദേശമാണ്. ഇതില്‍ പരാമര്‍ശിക്കുന്ന ‘അവന്‍’ സുശാന്താണെന്നാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത്.
സുശാന്ത് അറിയാതെ റിയ മയക്കുമരുന്ന് നല്‍കുമായിരുന്നു എന്ന് സംശയമുണര്‍ത്തുന്ന രേഖകളാണ് ഇവയൊക്കെ എന്നാണ് സുശാന്തിന്‍റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്.
ജൂണ്‍ 14നാണ് ബാന്ദ്രയിലെ ഫ്ലാറ്റില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കകം തന്നെ സുശാന്തിന്‍റെ കാമുകി റിയയെയും കുടുംബത്തെയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ ഉയര്‍ന്നു.