Webdunia - Bharat's app for daily news and videos

Install App

‘പരാതിയുമായി മുന്നോട്ട് പോയാല്‍ പെണ്‍കുട്ടിയെ ഉപയോഗിച്ച് മകനെ കുടുക്കും’ - റോഷൻ ആൻഡ്രൂസിന്റെ ആരും കാണാത്ത മുഖം?

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (14:20 IST)
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് തുടര്‍നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആൽവിൻ ആന്റണിയും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡി​ജി​പി ലോക്നാഥ് ബഹ്റക്ക് പരാതി നൽകി.
 
അതേസമയം, വീടു കയറി ആക്രമിച്ച  പരാതിയുമായി മുന്നോട്ട് പോയാല്‍ ആരോപണ വിധേയയായ പെണ്‍കുട്ടിയെ ഉപയോഗിച്ച് കുടുക്കുമെന്ന് വിവിധ കേന്ദ്രങ്ങളിലൂടെ റോഷന്‍ ആന്‍ഡ്രൂസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആല്‍വിന്‍ ആന്‍റണി പറയുന്നു. 
 
മകനും സഹസംവിധായകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണിക്കെതിരെ സുഹൃത്തായ  പെണ്‍കുട്ടിയെ കൊണ്ട് പൊലീസില്‍ പരാതി കൊടുപ്പിക്കുമെന്നാണ് ഭീഷണിയെന്ന് ആല്‍വിന്‍ പറഞ്ഞു. സംവിധായകന്റെ ആക്രമണത്തില്‍ എറണാകുളം സൗത്ത്​പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വൈകുന്നുവെന്നാണ് ആൽവിൻ ആന്റണിയുടെ ആരോപണം.
 
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംവിധായകനും സംഘവും ആല്‍‌വിന്റെ വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു.
 
അതേസമയം, ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കി. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മ്മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കി. കൊച്ചി പനമ്പിള്ളി നഗറിലുള്ള തന്റെ വീട്ടില്‍ എത്തി റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് ആല്‍വിന്‍ ആന്റണി പരാതിയില്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി

Nilambur Byelection 2025: ഷൗക്കത്തിനോടു എതിര്‍പ്പുള്ള ലീഗ് വോട്ടുകള്‍ അന്‍വറിലേക്ക് പോയേക്കാം, ഗുണം സ്വരാജിന്; 'വിറച്ച്' യുഡിഎഫ് ക്യാംപ്

തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു; മരണം നിര്‍മാതാവിനോട് കഥ പറഞ്ഞ് മടങ്ങുമ്പോള്‍

ഇന്ത്യയില്‍ ഒന്‍പത് ദിവസം കൊണ്ട് വര്‍ധിച്ചത് 1300 ശതമാനം കൊവിഡ് കേസുകള്‍; രണ്ടുദിവസത്തിനുള്ളില്‍ മരിച്ചത് 21പേര്‍

കശുമാങ്ങയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാനുള്ള അനുമതി പയ്യാവൂര്‍ സഹകരണ ബാങ്കിന് ലഭിച്ചു

അടുത്ത ലേഖനം
Show comments