Select Your Language

Notifications

webdunia
webdunia
webdunia
webdunia

മട്ടണ്‍ കറിക്ക് രുചി പോരെന്ന്; മരുമകള്‍ക്ക് നേരെ പാത്രം വലിച്ചെറിഞ്ഞ പിതാവിനെ മകന്‍ ഭിത്തിയിലിടിച്ച് കൊന്നു

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ വി കോട്ട മണ്ഡലില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

Andra Pradesh
, തിങ്കള്‍, 27 മെയ് 2019 (16:25 IST)
ആന്ധ്രാപ്രദേശില്‍ മട്ടന്‍ കറി മോശമാണെന്ന് പറഞ്ഞ് കലഹിച്ചതിന് അച്ഛനെ മകന്‍ ഭിത്തിയിലിടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ വി കോട്ട മണ്ഡലില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മരുമകള്‍ പാചകം ചെയ്ത മട്ടന്‍കറി മോശമായെന്ന് ചൂണ്ടിക്കാട്ടിയ കലഹിച്ച ചെല്ല ഗുരപ്പ (65) യാണ് മകന്‍ ചെല്ല വെങ്കട രാമുഡുവിന്റെ മര്‍ദ്ദനത്തില്‍ മരിച്ചത്.

സംഭവത്തെ കുറിച്ച് കോട്ട എസ്.ഐ രവിപ്രകാശ് റെഡ്ഡി പറയുന്നത് ഇങ്ങനെ: കുടുംബാംഗങ്ങള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു ചെല്ല ഗുരപ്പ. മരുമകള്‍ മട്ടന്‍കറി വിളമ്പിയപ്പോള്‍ അത് ഇഷ്ടപ്പെടാതിരുന്ന ഗുരപ്പ മരുമകളെ എല്ലാവര്‍ക്കും മുന്നില്‍ അധിക്ഷേപിച്ചു. എന്നിട്ടും രോഷം തീരാത്തതിനെ തുടര്‍ന്ന് മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലായിരുന്ന ഗുരപ്പ മട്ടന്‍ കറിയുടെ പാത്രമെടുത്ത് മരുമകളുടെ മുഖത്തേക്ക് വലിച്ചെറിയുകയും ചെയ്തു. അച്ഛന്റെ പ്രവൃത്തി ക്ഷമിക്കാന്‍ കഴിയാതിരുന്ന മകന്‍ പിതാവുമായി വഴക്കിട്ടു. 
 
ചെല്ല വെങ്കട രാമുഡു നിരവധി തവണ അച്ഛനെ മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ചേര്‍ത്ത് അടിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് തലയ്ക്ക് ഗുതരമായി പരിക്കേറ്റ ഗുരപ്പ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സംഭവം അറിഞ്ഞ് എത്തിയ വി കോട്ട പൊലീസ് ഗുരപ്പയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചു. ഗുരപ്പയുടെ കുടുംബത്തെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുലിനു പകരക്കാരൻ രാഹുൽ മാത്രം!