Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് ടു കഴിഞ്ഞോ?, റെയിൽവേയിൽ അവസരമുണ്ട്, അപേക്ഷ നൽകു

RRB Recruitment, RRB vaccancies, 12th pass,Job Alert,ആർആർബി, ആർആർബി റിക്രൂട്ട്മെൻ്റ്, പ്ലസ് ടു യോഗ്യത, ജോലി

അഭിറാം മനോഹർ

, ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (18:59 IST)
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അണ്ടര്‍ ഗ്രാജുവേറ്റ് ലെവല്‍ റിക്രൂട്ട്‌മെന്റിന്റെ പൂര്‍ണ്ണമായ വിജ്ഞാപനം പുറത്ത്. പ്ലസ് ടു പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലായി ആകെ 3058 ഒഴിവുകളാണുള്ളത്. കൊമേഴ്ഷ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, അക്കൗണ്ട്‌സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ട്രെയിന്‍സ് ക്ലര്‍ക്ക് തുടങ്ങിയ തസ്തികകള്‍ ഇതില്‍പ്പെടുന്നു.
 
വിദ്യഭ്യാസ യോഗ്യത
 
 അംഗീകൃത ബോര്‍ഡ്/സര്‍വകലാശാല/ സ്ഥാപനത്തില്‍ നിന്ന് പ്ലസ് ടു, അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം
 
 പ്ലസ് ടു ക്ലാസില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക്
 
എസ് ടി, എസ് സി വിഭാഗങ്ങളില്‍പ്പെട്ടവര്‍, ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ളവര്‍, വിമുക്തഭടന്മാര്‍, പ്ലസ് ടുവിന് മുകളില്‍ വിഭ്യഭ്യാസമുള്ളവര്‍ എന്നിവര്‍ക്ക് 50 ശതമാനം മാര്‍ക്ക് വേണ്ടുള്ളതല്ല.
 
അക്കൗണ്ട്‌സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികകള്‍ക്ക് കമ്പ്യൂട്ടറില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ടൈപ്പിങ് പ്രാവീണ്യം നിര്‍ണായകം.
 
സെലക്ഷന്‍ പക്രിയ
 
 ഒന്നാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷ. ആകെ ചോദ്യങ്ങള്‍ 100( ഗണിതം 30, ജനറല്‍ ഇന്റലിജന്‍സ് & റീസണിംഗ് 30, ജനറല്‍ അവയര്‍നെസ് 40)
 
സമയം 90 മിനിറ്റ്, ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാര്‍ക്ക് കുറയ്ക്കും
 
രണ്ടാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയില്‍ ആകെ 120 ചോദ്യങ്ങള്‍( ഗണിതം 35, ജനറല്‍ ഇന്റലിജന്‍സ് & റീസണിംഗ് 35,ജനറല്‍ അവയര്‍നെസ് 50)
 
സമയം 90 മിനിറ്റ്, ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാര്‍ക്ക് കുറയ്ക്കും
 
ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്‌സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികകളില്‍ കമ്പ്യൂട്ടര്‍ അധിഷ്ടിത ടൈപ്പിംഗ് സ്‌കില്‍ ടെസ്റ്റും നടത്തും. മിനിറ്റില്‍ 30 വാക്കുകള്‍ ഇംഗ്ലീഷില്‍ അല്ലെങ്കില്‍ മിനിറ്റില്‍ 25 വാക്കുകള്‍ ടൈപ്പ് ചെയ്യാന്‍ അറിഞ്ഞിരിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 27. മറ്റ് വിവരങ്ങള്‍ക്കായി  https://www.rrbapply.gov.in/#/auth/landing സന്ദര്‍ശിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയില്ലെങ്കിൽ ജപ്പാൻ.... അപൂർവ ധാതുക്കൾക്കായി കരാറിൽ ഒപ്പുവെച്ച് യുഎസ്