Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

എണ്ണ ഇറക്കുമതിയില്‍ റഷ്യന്‍ എണ്ണ കുറച്ചുകൊണ്ട് അമേരിക്കയുമായി അടുപ്പം ഉണ്ടാക്കുന്നതിനുള്ള സൂചനയാണ്

Trump Tariff, Union Cabinet, Tariff Imposition, India- USA,ട്രംപ് നികുതി, ഇന്ത്യ- അമേരിക്ക, കേന്ദ്രമന്ത്രിസഭ, താരിഫ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (10:43 IST)
യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്. എണ്ണ ഇറക്കുമതിയില്‍ റഷ്യന്‍ എണ്ണ കുറച്ചുകൊണ്ട് അമേരിക്കയുമായി അടുപ്പം ഉണ്ടാക്കുന്നതിനുള്ള സൂചനയാണ് ഇന്ത്യയുടെ ഈ നീക്കത്തെ വിലയിരുത്തുന്നത്. തിങ്കളാഴ്ച വരെ അമേരിക്കയില്‍ നിന്നുള്ള പ്രതിദിന ഇറക്കുമതി 5.4 ലക്ഷം ബാരല്‍ ആയിരുന്നു ഇന്ത്യയില്‍ എത്തിയിരുന്നത്. ഇതിപ്പോള്‍ 5.7ആയി കൂടിയിട്ടുണ്ട്.
 
അതേസമയം യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു. എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും രണ്ട് സംഭവങ്ങളുടെയും കാരണത്തെക്കുറിച്ച് യുഎസ് നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. യുഎസ്എസ് നിമിക്സ് എന്ന വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ആണ് ആദ്യം തകര്‍ന്നു വീണത്.
 
ഇതില്‍ ഉണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. 30 മിനിറ്റിനു ശേഷംഇതേ വിമാന വാഹിനി കപ്പലില്‍ നിന്ന് പുറപ്പെട്ട എഫ് എ-18 സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനവും തകര്‍ന്നു വീഴുകയായിരുന്നു. 528 കോടി രൂപയാണ് യുദ്ധവിമാനത്തിന്റെ വില. ഈ വര്‍ഷം നാലാമത്തെ എഫ് എ-18 യുദ്ധവിമാനമാണ് അമേരിക്കയ്ക്ക് നഷ്ടപ്പെടുന്നത്. നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലില്‍ ചൈന സമ്പൂര്‍ണ്ണമായ ഉടമസ്ഥാവകാശം അവകാശപ്പെടുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും