രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഇനി ഉപയോഗിക്കാമോ? കറന്‍സി മാറ്റിവാങ്ങാന്‍ ബാങ്കുകളില്‍ വരി നില്‍ക്കണോ?

രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍ പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്

Webdunia
ശനി, 20 മെയ് 2023 (08:25 IST)
രണ്ടായിരത്തിന്റെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ആര്‍ബിഐ ഇന്നലെയാണ് അറിയിച്ചത്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ചില ആശങ്കകളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. രണ്ടായിരം രൂപ നോട്ട് മാറ്റി വാങ്ങാന്‍ ഇപ്പോള്‍ തന്നെ ബാങ്കില്‍ പോയി വരി നില്‍ക്കേണ്ടി വരുമോ എന്നാണ് ആളുകളുടെ സംശയം. ജനം എന്താണ് ചെയ്യേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 
 
രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍ പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്, അല്ലാതെ നിരോധിക്കുകയല്ല. അതായത് നിങ്ങളുടെ കൈകളില്‍ നിലവിലുള്ള രണ്ടായിരം രൂപ നോട്ടുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ക്രയവിക്രയം നടത്താം. രണ്ടായിരം രൂപ നോട്ട് തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. 
 
എന്നിരുന്നാലും 2023 സെപ്റ്റംബര്‍ 30 നോ അതിനു മുന്‍പോ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനും കൈമാറ്റം ചെയ്യാനും താല്‍പര്യപ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള രണ്ടായിരം രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും അല്ലെങ്കില്‍ മാറ്റി വാങ്ങുന്നതിനുമായി ഏതെങ്കിലും ബാങ്ക് ശാഖകളെ സമീപിക്കാവുന്നതാണ്. അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബര്‍ വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. 2023 സെപ്റ്റംബര്‍ 30 വരെ ഇഷ്യൂ ഡിപ്പാര്‍ച്ച്‌മെന്റുകളിലെ ആര്‍ബിഐയുടെ 19 റീജണല്‍ ഓഫീസുകളിലും നോട്ടുകള്‍ മാറാനുള്ള സൗകര്യം ലഭ്യമായിരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments