Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫീസായി പത്തുരൂപ മാത്രം വാങ്ങിയിരുന്ന പാവങ്ങളുടെ ഡോക്‌റുടെ ജീവനും കൊവിഡ് കവര്‍ന്നു

ഫീസായി പത്തുരൂപ മാത്രം വാങ്ങിയിരുന്ന പാവങ്ങളുടെ ഡോക്‌റുടെ ജീവനും കൊവിഡ് കവര്‍ന്നു

ശ്രീനു എസ്

, വെള്ളി, 24 ജൂലൈ 2020 (13:48 IST)
പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. സി മോഹന്‍ റെഡ്ഡി അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. ചെന്നൈയില്‍ പാവങ്ങളുടെ ചികിത്സയ്ക്കായി പത്തുരൂപ മാത്രമായിരുന്നു അദ്ദേഹം വാങ്ങിയിരുന്നത്. ഡോക്ടറുടെ മരണവാര്‍ത്ത ചെന്നൈയിലെ വില്ലിവാക്കത്തും ചേരിപ്രദേശങ്ങളേയും ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.
 
ജൂണ്‍ 25നായിരുന്നു ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തീരെ ദരിദ്രരായവര്‍ക്ക് മരുന്ന് വരെ ഡോക്ടര്‍ വാങ്ങിനല്‍കീയിരുന്നുവെന്ന് ഡോക്ടറിനോടൊപ്പം പ്രവര്‍ത്തിച്ച നേഴ്‌സ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്ട്സ്‌ആപ്പ് വഴി ഇനി ഇൻഷൂറൻസും പെൻഷനും ചെറുവായ്‌പകളും !