അമേരിക്കന്‍ താരിഫിനെ മൈന്‍ഡ് ചെയ്യാതെ ഇന്ത്യ റഷ്യന്‍ കമ്പനികള്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കുമെന്ന് ജയശങ്കര്‍

അമേരിക്കന്‍ താരിഫിനെ മൈന്‍ഡ് ചെയ്യാതെ ഇന്ത്യ. റഷ്യന്‍ കമ്പനികള്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 21 ഓഗസ്റ്റ് 2025 (11:20 IST)
അമേരിക്കന്‍ താരിഫിനെ മൈന്‍ഡ് ചെയ്യാതെ ഇന്ത്യ. റഷ്യന്‍ കമ്പനികള്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയും വിദേശ വ്യാപാരികളും ആയി കൈകോര്‍ത്ത് മേക്കിങ് ഇന്ത്യ പോലുള്ള സംരംഭങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും സുസ്ഥിരമായ ബന്ധങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ റഷ്യയും തമ്മിലുള്ളത്.  
 
ഇത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണെന്നും എന്നാല്‍ സാമ്പത്തിക സാഹചര്യത്തിലേക്ക് അത് മാറിയിട്ടില്ലെന്നും നമ്മുടെ വ്യാപാര ഉല്‍പ്പന്നങ്ങള്‍ പരിമിതമാണെന്നും സമീപകാലത്ത് അത് കൂടുതല്‍ വളരുമെന്നും അദ്ദേഹം പറഞ്ഞു. വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിലും വികസനം തുരുതപ്പെടുത്തുന്നതില്‍ ഇന്ത്യയ്ക്കും റഷ്യക്കും പരസ്പരം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
 
അതേസമയം റഷ്യയില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങി ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികളാണ് റഷ്യന്‍ എണ്ണയ്ക്ക് പുതിയ ഓര്‍ഡറുകള്‍ നല്‍കി രംഗത്തെത്തിയത്. നേരത്തെ അമേരിക്ക ഇന്ത്യക്കെതിരെ താരിഫ് ചുമത്തിയതിന് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നത് കമ്പനികള്‍ കുറച്ചിരുന്നു. 
 
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ കമ്പനികള്‍ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങി തുടങ്ങിയത്. ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചപ്പോള്‍ ചൈന കൂടുതലായി എണ്ണ വാങ്ങാന്‍ രംഗത്ത് വന്നിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് ഓഗസ്റ്റ് 27 മുതല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments