Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളെ വെറുതെ വിടില്ല; സല്‍മാന്‍ ഖാന് വധ ഭീഷണി - കേസ് ഈ മാസം കോടതി പരിഗണിക്കും

നിങ്ങളെ വെറുതെ വിടില്ല; സല്‍മാന്‍ ഖാന് വധ ഭീഷണി - കേസ് ഈ മാസം കോടതി പരിഗണിക്കും

മെര്‍ലിന്‍ സാമുവല്‍

മുംബൈ , ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (18:32 IST)
കൃഷ്‍ണ മൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ ബോളിവുഡ് ഹീറോ സല്‍മാന്‍ ഖാന് വധ ഭീഷണി. ബിഷ്‍ണോയ് സമുദായത്തിന്റെ പേരില്‍ ഗാരി ഷൂട്ടര്‍ എന്നയാളാണ് ഭീഷണിയുമായി എത്തിയത്.

കൃഷ്‍ണ മൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് സല്‍‌മാനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായത്.

കേസില്‍ ഇന്ത്യൻ നിയമത്തിൽ നിന്ന് രക്ഷപ്പെട്ടാലും ബിഷ്‌ണോയുടെ നിയമത്തില്‍ നിന്ന് സല്‍‌മാന്‍ രക്ഷപ്പെടില്ലെന്നും ഭീഷണി മുഴക്കിയ ഗാരി ഷൂട്ടര്‍ വ്യക്തമാക്കി. കൃഷ്‌ണമൃഗത്തെ ദൈവമായി കാണുകയും മൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നവരാണ് ബിഷ്‌ണോയ് സമുദായം.

കൃഷ്‍ണമൃഗത്തെ കൊന്ന കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 27ന് ഹാജരാകാൻ സല്‍മാൻ ഖാനോട് ജോധ്പുര്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ സല്‍മാൻ ഖാന്റെ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടാപ്പകൽ ബിസിനസുകാരനെ വെടിവച്ച് കൊലപ്പെടുത്തി അജ്ഞാതൻ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ