Actor Aryan Khan Sameer Wankhede: 'പാകിസ്താനിൽ നിന്നും ഭീഷണി'; ആര്യൻ ഖാന്റെ സീരിസിന് പിന്നാലെ ഭീഷണിയെന്ന് സമീർ വാങ്കഡെ

യുഎഇയിൽ നിന്നും ഭീഷണി സന്ദേശം വന്നതായും സമീർ വാങ്കഡെ ആരോപിച്ചു.

നിഹാരിക കെ.എസ്
ഞായര്‍, 12 ഒക്‌ടോബര്‍ 2025 (12:10 IST)
മുംബൈ: ആര്യൻ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡ് സീരിസിനെതിരെ മാനനഷ്ടക്കേസ് നൽകിയതിന് പിന്നാലെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചെന്ന് മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഭീഷണി സന്ദേശമെത്തിയെന്നാണ് സമീർ വാങ്കഡെയുടെ ആരോപണം. യുഎഇയിൽ നിന്നും ഭീഷണി സന്ദേശം വന്നതായും സമീർ വാങ്കഡെ ആരോപിച്ചു.
 
ജോലിയുമായി ബന്ധപ്പെട്ടല്ല ഭീഷണി സന്ദേശമെന്നാണ് മനസിലാക്കുന്നതെന്ന് സമീർ വാങ്കഡെ പറഞ്ഞു. ആര്യൻ ഖാന്റെ സീരിസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിന് ശേഷമാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. വ്യക്തിവിരോധമല്ല തന്റെ ജോലി താൻ ചെയ്തത്. ആര്യൻ ഖാന്റെ സീരിസ് തന്നെ മാത്രമല്ല ലക്ഷ്യംവെച്ചതെന്നും സമീർ വാങ്കഡെ പറഞ്ഞു. 
 
മയക്കുമരുന്നിന് എതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയാകെ അപമാനിക്കുന്ന രീതിയിലാണ് സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. സീരിസ് പുറത്തിറങ്ങിയതിന് ശേഷം തങ്ങൾക്ക് തുടരെ ഭീഷണി സന്ദേശങ്ങൾ ലഭിക്കുകയാണ്. തന്റെ സഹോദരിക്കും ഭാര്യയ്ക്കും അടക്കം ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. ഇതേപ്പറ്റി പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല. താൻ കാരണം ഭാര്യയോ സഹോദരിയോ ബുദ്ധിമുട്ടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സമീർ വാങ്കഡെ പറഞ്ഞു.
 
മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത് വാർത്തകളിൽ നിറഞ്ഞ ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ. 2021-ൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുംബൈ സോണൽ ഡയറക്ടറായിരിക്കെയാണ് സമീർ വാങ്കഡെ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

അടുത്ത ലേഖനം
Show comments