ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ യാത്രക്കാരിയുടെ ഫോണ്‍ പിടിച്ചുവാങ്ങി; 'സൂപ്പര്‍ഹീറോ' എന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ
ജനാലയ്ക്കരികില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്നതിന് അതിന്റേതായ അപകടങ്ങളുണ്ട്.
നമ്മളില്‍ പലരും ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ ഫോണ്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ ജനാലയ്ക്കരികില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്നതിന് അതിന്റേതായ അപകടങ്ങളുണ്ട്. ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോ ഇത് തെളിയിക്കുന്നു. മൊബൈല്‍ മോഷണത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഉദ്യോഗസ്ഥന്‍ തന്നെ ഒരു സ്ത്രീയുടെ ഫോണ്‍ പിടിച്ചെടുക്കുന്നു.
വീഡിയോ ക്ലിപ്പില്‍ ഒരു സ്ത്രീ സ്ലീപ്പര്‍ ക്ലാസ് വണ്ടിയില്‍ ഇരിക്കുന്നതും ജനല്‍പ്പടിയില്‍ കൈ വച്ചിരിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും കാണാം. പെട്ടെന്ന് ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അടുത്തേക്ക് വന്ന് അവരുടെ കൈയില്‍ നിന്ന് ഉപകരണം തട്ടിയെടുക്കുന്നു.അത് അവരെ ഞെട്ടിച്ചു. തുടര്‍ന്ന് അയാള്‍ ഫോണ്‍ തിരികെ നല്‍കുകയും ചുറ്റുപാടുകള്‍ ശ്രദ്ധിക്കാതെ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
അയാള്‍ അത് തിരികെ നല്‍കുമ്പോള്‍, 'ഐസെ ഹെ മൊബൈല്‍ ചീന്‍ ലെതാ ഹേ' (ഫോണുകള്‍ ഇങ്ങനെയാണ് തട്ടിയെടുക്കുന്നത്) എന്ന് പറയുകയും ചെയ്യുന്നു. വീഡിയോയ്ക്ക് താഴെ വിവിധ കമന്റുകളുമായി ആളുകള്‍ എത്തിയിട്ടുണ്ട്. പലരും ആര്‍പിഎഫ് ഉദ്യോഗസ്ഥനെ അഭിനന്ദിക്കുന്നുണ്ട്.