മഹാരാഷ്ട്ര രാഷ്ട്രീയ നാടകത്തിലെ നായകനെ ചാണക്യനെന്നു വിശേഷിപ്പിച്ചതിനെതിരെ രൂക്ഷ വിമർഷനവുമായി സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയിസ് ബുക്ക് പോസ്റ്റ്.
ചാണക്യനെന്നാൽ ചാണകത്തിൽ നിന്നുണ്ടായ മൂന്നാംകിട തല്ലിപ്പൊളി രാഷ്ട്രീയകാരനാണെന്നു കരുതരുത്. ചാണക്യ നീതി ഒരിക്കലും രജ്യത്തിന്റെ അന്തസ്സ് കെടുത്തുന്നതായിരുന്നില്ല എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മാധ്യമങ്ങളോട് ഒരപേക്ഷയുണ്ട്,
ചാണക്യനെന്നാൽ #ചാണകത്തിൽ നിന്നുണ്ടായ ഒരു മൂന്നാംകിട തല്ലിപ്പൊളി രാഷ്ട്രീയക്കാരനെന്ന് കരുതരുത്.
ചാണക്യ നീതി ഒരിക്കലും രാജ്യത്തിന്റെ അന്തസ്സുകെടുത്തുന്നതായിരുന്നില്ല.
ധർമ്മത്തിനു മുറിവേൽപ്പിക്കുന്ന ഒരനീതിയും ആ മഹാമനീഷിയിൽ നിന്നുണ്ടായിട്ടില്ല.
ചാണക്യന്റെ പ്രസിദ്ധമായ നീതിവാചകമാണ് “സുഖസ്യ മൂലം ധർമ്മഃ”
ധർമ്മം ആയിരിക്കണം സുഖത്തിനും സന്തോഷത്തിനും അടിസ്ഥാനമായിരിക്കേണ്ടതെന്ന്.
ചാണക്യൻ അഥവാ വിഷ്ണുഗുപ്തൻ നക്തൻചരനെപ്പോലെ രാത്രിയുടെ യാമങ്ങളിലല്ല മൌര്യ സാമ്രാജ്യാധിപനായ ചന്ദ്രഗുപ്തന് ഉപദേശങ്ങൾ നല്കിയത്.
സൂര്യന്റെ പ്രഭയിൽ സൂര്യനെ ചൂണ്ടികൊണ്ടായിരുന്നു.
തക്ഷശിലയുടെ പ്രകാശഗോപുരമായിരുന്നു കൌടില്യൻ,വിഷ്ണുഗുപ്തൻ എന്നീപേരുകളിലറിയപ്പെട്ടിരുന്ന ചാണക്യൻ.
കരിക്കട്ടയെ സൂര്യനോടുപമിക്കരുത്.
പ്ളീസ്....