Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഈ മുല്ലപ്പൂമാല ഞാൻ എടുത്തോട്ടെ' നവദമ്പതികളുടെ അടുത്ത് കുട്ടിക്കുരങ്ങന്റെ കുസൃതി, വീഡിയോ

'ഈ മുല്ലപ്പൂമാല ഞാൻ എടുത്തോട്ടെ' നവദമ്പതികളുടെ അടുത്ത് കുട്ടിക്കുരങ്ങന്റെ കുസൃതി, വീഡിയോ
, ഞായര്‍, 24 നവം‌ബര്‍ 2019 (16:39 IST)
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാൽ എന്ന് നമ്മൾ പലപ്പോഴും പറയറുണ്ട്. അത് എങ്ങനെയിരിക്കും എന്ന് കാട്ടിത്തരികയാണ് സോഷ്യൽ മിഡിയയിൽ തരംഗമായ ഒരു വീഡിയോ. ശാസ്താംകോട്ടയിൽനിന്നുമുള്ളതാണ് വീഡിയോ. നവദമ്പതികൾ വിവാഹ വീഡിയോ എടുക്കാൻ തയ്യാറായി നിൽക്കുമ്പോഴാണ് പൂമാല കണ്ട് കുട്ടിക്കുരങ്ങന്റെ വരവ്
 
മതിലിന്റെ മുകളിലൂടെ വധുവിന്റെ അടുത്തെത്തിയ കുരങ്ങൻ ഒരു കൂസലുമില്ലാതെ മാലയിൽനിന്നും മുല്ലപ്പു ഓരോന്നായി പറിച്ചെടുത്ത് തിന്നാൻ തുടങ്ങി. ഒടുവിൽ പൂമാല മുഴുവൻ പറിച്ചെടുത്ത് കടക്കാനായി ശ്രമം. വധു അനങ്ങിയതോടെ കുരങ്ങൻ ഒന്ന് ഭയപ്പെട്ടു എങ്കിലും നവവരൻ മാലയിൽനിന്നും അൽപം മുറിച്ചെടുത്ത് കുരങ്ങന് നീട്ടിയതോടെ അതും വാങ്ങി ആശാൻ മരത്തിന് മുകളിലേക്ക് കുതിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിയോക്ക് ഉഗ്രൻ പണി, ബിഎസ്എൻഎല്ലിൽനിന്നും വിളിച്ചാലും എസ്എംഎസ് അയച്ചാലും ക്യാഷ് ബാക്ക് !