Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർ എസ് എസ് ഉണ്ടാക്കുന്ന വിവാദങ്ങൾ ദളിത് പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ; ജിന്ന മഹാനായിരുന്നു എന്ന് ബി ജെ പി എംപി

ആർ എസ് എസ് ഉണ്ടാക്കുന്ന വിവാദങ്ങൾ ദളിത് പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ; ജിന്ന മഹാനായിരുന്നു എന്ന് ബി ജെ പി എംപി
, വെള്ളി, 11 മെയ് 2018 (15:02 IST)
അലീഗഡ് സർവ്വകലാശാലയിൽ നിന്നും മുഹമ്മദലി ജിന്നയുടെചിത്രം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ആർ എസ് എസ് പ്രക്ഷോപം ഉയർത്തുന്നതിനിടെ. ജിന്നയെ പ്രകീർത്തിച്ച് ബി ജെ പി എംപി സാവിത്രി ഭായ് ഫൂലെ. സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ നിരവധി സംഭാവനകൾ നൽകിയ മഹാപുരുഷനായിരുന്നു ജിന്നയെന്ന് സാവിത്രി ഭായ് ഫൂലെ പ്രതികരിച്ചു.
 
ജാതി മത ഭേതമന്യേ സ്വാതന്ത്ര്യത്തിനായി ത്യാഗം സഹിച്ചിട്ടുള്ളവർ ബഹുമാനിക്കപ്പെടണം. പാർലമെന്റിൽ ജിന്നയുടെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്. ഇതു പോലെ അനുയോജ്യമായ ഇടങ്ങളിലെല്ലാം ജിന്നയുടെ ചിത്രങ്ങൾ സ്ഥാപികാൻ അനുമതി നൽകുകയാണ് വേണ്ടതെന്ന് സാവിത്രി ഭായ് ഫൂലെ പറഞ്ഞു. 
 
രാജ്യത്തിനു വേണ്ടി പൊരാടിയ മഹാനായിരുന്നു ജിന്ന. എന്നാൽ ഇപ്പോഴുള്ള വിവാദം ദളിത് പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടനുള്ളതാണെന്നും ഇത് തനിക്ക് അംഗീകരിക്കാനാകില്ലെന്നും എം പി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയുടെ തീരുമാനം താരജാക്കന്മാർ അനുസരിച്ചു, അവഗണിച്ച് യുവതാരങ്ങൾ!