Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയിനിയെ സ്വന്തമാക്കാന്‍ യുവാവ് മതം മാറി, വിവാഹം കഴിഞ്ഞപ്പോള്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോയി

പ്രണയിനിയെ സ്വന്തമാക്കാന്‍ യുവാവ് മതം മാറി, വിവാഹം കഴിഞ്ഞപ്പോള്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോയി

പ്രണയിനിയെ സ്വന്തമാക്കാന്‍ യുവാവ് മതം മാറി, വിവാഹം കഴിഞ്ഞപ്പോള്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോയി
ന്യൂഡല്‍ഹി , ചൊവ്വ, 28 ഓഗസ്റ്റ് 2018 (14:48 IST)
പ്രണയിനിയെ സ്വന്തമാക്കാന്‍ മതം മാറി വിവാഹം കഴിച്ച യുവാവിന് ഭാര്യയും മതവും നഷ്‌ടമായി. ഹിന്ദു ജൈന മതത്തില്‍ പെട്ട യുവതിയെ പ്രേമിച്ച് വിവാഹം ചെയ്‌ത മുസ്ലീം യുവാവിനാണ് കോടതിയില്‍ തിരിച്ചടിയേറ്റത്.

വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെ ഇരുപത്തി മൂന്നുകാരിയായ യുവതി വ്യക്തമാക്കിയതോടെയാണ് കാമുകന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞത്.

യുവതിയെ തന്നില്‍ നിന്നകറ്റാന്‍ ചില ഹിന്ദു സംഘടനകളും മാതാപിതാക്കളും ശ്രമിക്കുന്നുവെന്ന് കാട്ടി ഈമാസം 27നാണ് യുവാവ് ഹേബിയസ് കോർപസ് ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്.

ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ യുവതിയെ വിളിച്ചു വരുത്തിയ കോടതി വിവാഹം എന്നാണു നടന്നതെന്നും ഭർത്താവിനൊപ്പം ജീവിക്കാന്‍ താല്‍പ്പര്യം കാണിക്കാത്തത് എന്തു കൊണ്ടാണെന്നും ചോദിച്ചു.

തനിക്കു പ്രായപൂർത്തിയായെന്നും വിവാഹത്തിന് തന്നെ ആരും നിർബന്ധിച്ചില്ലെന്നും യുവതി പറഞ്ഞു. മാതാപിതാക്കൾക്കൊപ്പം പോകുകയോ അല്ലെങ്കില്‍ ഹോസ്‌റ്റലില്‍ താമസിക്കാന്‍ ആണ് താല്‍പ്പര്യമില്ലെന്നും യുവതി വ്യക്തമാക്കിയതോടെ മാതാപിതാക്കൾക്കൊപ്പം പോകാന്‍ കോടതി യുവതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ഫെബ്രുവരിയിലായിരുന്നു യുവാവ് മതം മാറി യുവതിയെ വിവാഹം ചെയ്‌തത്. ഹിന്ദു മതം സ്വീകരിച്ച ഇയാള്‍ ആര്യന്‍ ആര്യ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരിത ബാധിതര്‍ക്കുള്ള അടിവസ്‌ത്രങ്ങളും നൈറ്റികളും മോഷ്‌ടിച്ച് പൊലീസുകാരി; സാധനങ്ങള്‍ കടത്തിയത് കാറുകളില്‍ - ദൃശ്യങ്ങള്‍ സിസിടിവിയില്‍