'നിക് എന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ വരെ ചുമന്നിട്ടുണ്ട്'; വിവാഹസമയത്തെ രഹസ്യങ്ങൾ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

വിവാഹ സമയത്തുണ്ടായ ചില രസകരമായ സംഭവങ്ങള്‍ കപില്‍ ശര്‍മ്മ ഷോയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

തുമ്പി എബ്രഹാം

ശനി, 5 ഒക്‌ടോബര്‍ 2019 (09:55 IST)
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നതാണ്. വിവാഹ സമയത്തുണ്ടായ ചില രസകരമായ സംഭവങ്ങള്‍ കപില്‍ ശര്‍മ്മ ഷോയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
 
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുംബൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന് വേണ്ടി നിക് ജൊനാസും കുടുംബവും പത്ത് ദിവസം പ്രിയങ്കയുടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. 
ഇത്രയും ദിവസം പ്രിയങ്കയുടെ വീട്ടുകാരുടെ കൂടെ നിക് ജൊനാസും കുടുംബവും താമസിച്ചപ്പോള്‍ അവിടെയുണ്ടായ രസകരമായ സംഭവങ്ങളില്‍ ചിലതാണ് പ്രിയങ്ക പറഞ്ഞത്.

ആ സമയത്ത് വിവാഹത്തിരക്കുകളിലായ തന്റെ കുടുംബത്തെ നിക് വളരെയധികം സഹായിച്ചു എന്നാണ് താരം പറയുന്നത്. ‘ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നത് ഉള്‍പ്പെടെ, ആ സമയത്ത് നിക് ഒരു വിധം എല്ലാ കാര്യങ്ങളിലും എന്റെ കുടുംബത്തെ സഹായിച്ചു’ പ്രിയങ്ക പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജല്ലിക്കട്ട് - യാത്രി ജെസെന്‍ എഴുതുന്ന നിരൂപണം