Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ദിരാ സാഹ്നി കേസ് പുനഃപരിശോധിക്കില്ല, മറാത്ത സംവരണ കേസിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി

ഇന്ദിരാ സാഹ്നി കേസ് പുനഃപരിശോധിക്കില്ല, മറാത്ത സംവരണ കേസിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി
, ബുധന്‍, 5 മെയ് 2021 (12:37 IST)
മറാത്ത സംവരണം 50 ശതമാനത്തിന് മുകളിൽ കടക്കരുതെന്ന് സുപ്രീം കോടതിയുടെ നിർണായകമായ വിധി. ജസ്റ്റിക് അശോക് ഭൂഷണന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. സംവരണം 50 ശതമാനത്തിന് മുകളിൽ കടക്കരുതെന്ന 1992ലെ ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർ‌ജിയാണ് സുപ്രീം കോടതി തള്ളിയത്.
 
ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അഞ്ച് അംഗങ്ങളും ഏകകണ്ഠമായാണ് തീരുമാനിച്ചത്.മറാത്ത സംവരണം നടപ്പിലായാൽ മഹാരാഷ്ട്രയിൽ സംവരണം 65 ശതമാനമായി ഉയരും. സംവരണം ഒരു കാരണവശാലും 50 ശതമാനത്തിന് മുകളില്‍ ആവരുതെന്ന് കോടതി വ്യക്തമാക്കി. 
 
മറാഠകള്‍ക്കു തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കാന്‍ 2017 നവംബറില്‍  മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ്  കോടതി വിധി പ്രസ്‌താവിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കേരളത്തിൽ സിഎസ്ഐ വൈദികരുടെ വാർഷിക ധ്യാനം, 80 പേർക്ക് കൊവിഡ്, 2 മരണം