അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും
സർവീസുകൾ സംബന്ധിച്ച് അപ്ഡേറ്റുകൾ യാത്രക്കാർക്ക് ലഭ്യമാക്കുമെന്ന് എയർ ഇന്ത്യ
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചയിലെ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ റദ്ദാക്കി. 6 വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇന്നലെ പത്തോളം ഇടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കിയത്.
ജമ്മു, അമൃത്സര്‍, ചണ്ഡിഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പൂര്‍, അമൃത്സര്‍, ബുജ്, ജാം നഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യയും അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ദാക്കുന്നതെന്നും ഇന്‍ഡിഗോ അറിയിച്ചു. സര്‍വീസുകള്‍ സംബന്ധിച്ച് അപ്‌ഡേറ്റുകള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് എയര്‍ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.