Webdunia - Bharat's app for daily news and videos

Install App

പ്രേതബാധ ഒഴിപ്പിക്കാമെന്ന വ്യാജേന 19 കാരിയെ ബലാത്സംഗം ചെയ്തു; മന്ത്രവാദി അറസ്റ്റിൽ

ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (07:53 IST)
പ്രേതബാധ ഒഴിപ്പിക്കാമെന്ന പേരിൽ മന്ത്രവാദി 19കാരിയെ ബലാത്സംഗം ചെയ്തു.  ഹൈദരാബാദിലെ ബോറബന്ദയിലാണ് സംഭവം നടന്നത്. അസം എന്ന മന്ത്രവാദിയാണ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
 
കുട്ടിയെ നേരത്തെ അറിയാമായിരുന്ന അസം സ്ഥിരമായി പെൺകുട്ടിയുടെ വീട് സന്ദർശിക്കുമായിരുന്നു. ശേഷം വീട് പ്രേതത്തിന്റെ പിടിയിലാണെന്ന് ഇയാൾ കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. കുടാതെ ബാധ ഒഴിപ്പിക്കാൻ സഹായിക്കാമെന്നും അസം വാക്കുനൽകി. ബാധ ഒഴിപ്പിക്കാൻ കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഒരു ദര്‍ഗ സന്ദർശിക്കണമെന്ന് അസം അവശ്യപ്പെടുകയും അവരെ സ്ഥലത്തെത്തിക്കുകയും ചെയ്തു. അവിടെ വച്ചാണ് പെൺകുട്ടിയെ ഇയാൾ ബലാത്സം​ഗത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. 
 
പിന്നീട്  വീട്ടിലെത്തിയ ഇയാള്‍ ബാധയെ ഭയപ്പെടുത്താനായി ചില മന്ത്രങ്ങള്‍ ജപിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ വീടിനു പുറത്തിറക്കി. തുടര്‍ന്ന് വീട്ടിനുള്ളിൽ വെച്ച് പെൺകുട്ടിയെ ഒരിക്കൽ കൂടി ഇയാൾ ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് വ്യക്തമാക്കി. കൗൺസിലിങ്ങിനായി പെൺകുട്ടിയെ ഭരോസ സെന്‍ററിലേയ്ക്ക് അയച്ചുവെന്നും പ്രതിയെ റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം, കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ

പലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പിന്തുണ; പലസ്തീന്‍ ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍

ശബരിമലയില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ സുഖദര്‍ശനത്തിന് പര്യാപ്തമാണെന്ന് തമിഴ്‌നാട് മന്ത്രി പികെ ശേഖര്‍ ബാബു

ശബരിമല വരുമാനത്തിൽ 22 കോടിയുടെ വർധന, അരവണയിൽ നിന്ന് മാത്രം 82 കോടി

ചെന്നിത്തലയുടെ ലക്ഷ്യം മുഖ്യമന്ത്രിക്കസേര; ശ്രദ്ധയോടെ നീങ്ങാന്‍ സതീശന്‍

അടുത്ത ലേഖനം
Show comments