കുടിക്കാനുള്ള വെള്ളം ടാങ്കിൽ പൂട്ടി സൂക്ഷിക്കേണ്ട ഗതകേടിലാണ് രാജസ്ഥാനിലെ പരശ്രാംപുര എന്ന ഗ്രാമ നിവാസികൾ, കുടിക്കാനായി ഏറെ ബുദ്ധി മുട്ടി ശേഖരിച്ചുവക്കുന്ന വെള്ളം മോഷ്ടിക്കപ്പെടാൻ തുടങ്ങിയതോടെ പഞ്ചായത്ത് അധികൃതർ തന്നെയാണ് വാട്ടർ ടാങ്കറുകൽ പൂട്ടി ഭദ്രമായി സൂക്ഷിക്കാൻ ഉത്തരവിട്ടത്.
ജലക്ഷാമം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഹുർദ പഞ്ചായത്തിലെ ജനങ്ങളിൽ പത്ത് ദിവസത്തിൽ ഒരിക്കൽ മാത്രമാണ് ഇവിടെ കുടിവെള്ളം വിതരണം ചെയ്യുന്ന വാട്ടർ ടാങ്കർ വരിക. ഇതിൽ നിന്നും ബഹങ്ങളങ്ങൾക്കൊടുവിൽ ശേഖരിക്കുന്ന വെള്ളം മോഷണം പോവാൻ കൂടി ആരംഭിച്ചതോടെ ഗ്രമത്തിലെ സൗഹാർദവും സമാധാനപരവുമായ അന്തരീക്ഷം തന്നെ ഇല്ലാതായി.
വെള്ളത്തെ സ്വർണത്തിന് സമമായാണ് ഞങ്ങൾ കാണുന്നത് എന്നാണ് പ്രദേശവാസിയായ ലാലി ദേവി പറയുന്നത്. വെള്ളത്തിന്റെ പേരിൽ തർക്കങ്ങളും വഴക്കുകളും രൂക്ഷമാണെന്നും ഗ്രാമവാസികൾ പറയുന്നു. വെള്ളം മോഷണം പോവാതിരിക്കാൻ പലരും ടാങ്കിന് സമീപത്ത് കാവലിരിക്കുകയാണ് ഇപ്പോൾ.