Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴ് വയസ്സ് മുതൽ മൈക്കിൾ ജാക്‌സൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു: വെളിപ്പെടുത്തലുമായി കൊറിയോഗ്രാഫർ

ഏഴ് വയസ്സ് മുതൽ മൈക്കിൾ ജാക്‌സൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു: വെളിപ്പെടുത്തലുമായി കൊറിയോഗ്രാഫർ
, തിങ്കള്‍, 28 ജനുവരി 2019 (13:07 IST)
പോപ് ഇതിഹാസം മൈക്കിൾ ജാക്‌സണെതിരെ രൂക്ഷ വിമർശനവുമായി കൊറിയോഗ്രാഫർ രംഗത്ത്. മൈക്കിൾ ജാക്‌സൺ തന്നെ ഏഴ് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന ആരോപണവുമായി ഓസ്ട്രേലിയൻ സ്വദേശിയായ 36 കാരനായ കൊറിയോഗ്രാഫറാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഏഴ് വയസ്സ് മുതൽ പതിനാല് വയസ്സ് വരെ തന്നെ പീഡനത്തിന് വിധേയമാക്കിയിട്ടുണ്ട് എന്നാണ് കൊറിയോഗ്രാഫർ പറയുന്നത്. 
 
സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.  ചെറുപ്പം മുതൾ മൈക്കിൾ ജാക്‌സൺ തങ്ങളെ ശാരീരികമായി പീഡിപ്പിക്കുന്നതും ശേഷം അതിൽ നിന്നുള്ള അതിജീവവനവുമായി ബന്ധപ്പെട്ടതാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.
 
തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കു പകരമായി 2016 ല്‍ മൈക്കിൾ ജാക്സന്റെ എസ്റ്റേറ്റിനെതിരെ 1.6 ബില്യണ്‍ തുകയുടെ നഷ്ടപരിഹാരക്കേസ് ഇയാൾ നൽകിയിരുന്നു. എന്നാല്‍ ആരോപണത്തില്‍ മൈക്കിള്‍ ജാക്സന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു.
 
ഇയാളുടെ ആരോപണത്തെ തള്ളിക്കൊണ്ട് മൈക്കിൾ ജാക്‌സന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. സമാനമായ ആരോപണം 2005ൽ ജാക്‌സനെതിരെ ഉയർന്നപ്പോൾ ഇയാൾ കൂടെനിന്നിരുന്നു എന്നും അവർ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ സാഹചര്യങ്ങളും 'അമ്മ' പരിഗണിക്കേണ്ടതുണ്ട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി കുഞ്ചാക്കോ ബോബൻ