അദ്വാനിയുടെ രഥയാത്രയെ ന്യായീകരിച്ച് ശശിതരൂര്‍: തരൂര്‍ പറയുന്നത് സ്വന്തം അഭിപ്രായമാണെന്ന് കോണ്‍ഗ്രസ്
ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയുന്നത് കോണ്‍ഗ്രസിന്റെ ജനാധിപത്യ ബോധത്തെയും ലിബറല്‍ സ്വഭാവത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
അദ്വാനിയുടെ രഥയാത്രയെ ന്യായീകരിച്ച ശശിതരൂരിന്റെ പോസ്റ്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. തരൂര്‍ സ്വന്തം പറയുന്നത് സ്വന്തം അഭിപ്രായമാണെന്ന് കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയുന്നത് കോണ്‍ഗ്രസിന്റെ ജനാധിപത്യ ബോധത്തെയും ലിബറല്‍ സ്വഭാവത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
എപ്പോഴത്തെയും പോലെ തരൂര്‍ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഒരു കോണ്‍ഗ്രസ് എംപിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ അദ്ദേഹം അത് തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രം പ്രത്യേകതയായ ജനാധിപത്യവും ഉദാരതയുമാണ് കാണിക്കുന്നത്.-പവന്‍ ഖേര എക്‌സില്‍ കുറിച്ചു. അദ്വാനിക്ക് 98ാം ജന്മദിനാശംസിക്കുകയായിരുന്നു തരൂര്‍.
അദ്വാനിക്കൊപ്പമുള്ള പഴയ ചിത്രവും എക്‌സില്‍ തരൂര്‍ പങ്കുവെച്ചിരുന്നു. ആധുനിക ഇന്ത്യയുടെ ഗതി നിര്‍ണയിക്കുന്നതില്‍ അദ്വാനിയുടെ പങ്ക് വലുതാണെന്ന് തരൂര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സേവന ജീവിതം മാതൃകാപരമാണെന്നും തരൂര്‍ പറഞ്ഞു.