Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രി കെബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അബ്ദുള്ള അസീസിനെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

KB Ganeshkumar, Conductor Suspension, KSRTC Controll room,Kerala News,ഗണേഷ്കുമാർ, കെഎസ്ആർടിസി, കെഎസ്ആർടിസി കൺട്രോൾ റൂം, ജീവനക്കാർക്ക് സസ്പെൻഷൻ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 10 നവം‌ബര്‍ 2025 (08:10 IST)
മന്ത്രി കെബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അബ്ദുള്ള അസീസിനെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. തലച്ചിറയില്‍ നടന്ന റോഡ് ഉദ്ഘാടന വേദിയില്‍ ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു.
 
പിന്നാലെ അസീസിനോട് ഡിസിസി വിശദീകരണം തേടി. മന്ത്രിക്കൊപ്പം പങ്കിട്ട വേദിയിലാണ് അസീസ് വോട്ട് അഭ്യര്‍ത്ഥന നടത്തിയത്. ഗണേഷ് കുമാര്‍ കായ്ഫലമുള്ള മരമാണെന്ന് വോട്ട് ചോദിച്ചുവരുന്ന മച്ചി മരങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അസീസ് പ്രസംഗത്തിനിടയില്‍ പറഞ്ഞിരുന്നു.
 
അസീസിന്റെ പ്രസംഗത്തില്‍ വേദിയിലും സദസ്സിലും ഉണ്ടായിരുന്നവരില്‍ അമ്പരപ്പ് ഉണ്ടാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫ് മന്ത്രിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത് വലിയ വിവാദമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Local Body Election 2025 Kerala: കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്, വോട്ടെടുപ്പ് തിയതി ഇന്നറിയാം