Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലോക്‌സഭയിൽ ശശി തരൂരിനെ നേതാവാക്കണം'; കോൺഗ്രസിൽ മുറവിളി; അണിയറയിൽ ചർച്ച

കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷനെ കണ്ടെത്താനുള്ള പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇരുനേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടത്.

'ലോക്‌സഭയിൽ ശശി തരൂരിനെ നേതാവാക്കണം'; കോൺഗ്രസിൽ മുറവിളി; അണിയറയിൽ ചർച്ച
, ബുധന്‍, 14 ഓഗസ്റ്റ് 2019 (11:27 IST)
ലോക്‌സഭ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി ശശി തരൂരിനെ നിയമിക്കണമെന്ന നിലപാട് സ്വീകരിച്ച് സച്ചിന്‍ പൈലറ്റും പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ സുനില്‍ ത്ധക്കറും. ലോക്‌സഭ കക്ഷി നേതാവെന്ന നിലയില്‍ ആദിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രവര്‍ത്തനം ഫലപ്രദമല്ല. അതിനാല്‍ ശശി തരൂരിനെ ആ പദവിയിലേക്ക് കൊണ്ടുവരണം. നിലവില്‍ നേതാവാകാന്‍ യോഗ്യന്‍ ശശി തരൂരാണെന്നും ഇരുവരും വാദിച്ചു.
കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷനെ കണ്ടെത്താനുള്ള പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇരുനേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടത്.
 
ലോക്‌സഭയില്‍ ബിജെപിയെ ആശയപരമായി നേരിടാന്‍ ശശി തരൂരിനാണ് സാധിക്കുക എന്ന സന്ദേശമാണ് സച്ചിന്‍ പൈലറ്റും സുനില്‍ ത്ധക്കറും യോഗത്തിന് സമ്മാനിച്ചത്. സച്ചിന്‍ പൈലറ്റിനെ പോലെ പൊതുസമ്മതനായ യുവനേതാവിന്റെയും കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ സമ്മാനിച്ച പഞ്ചാബ് അദ്ധ്യക്ഷന്റെയും പിന്തുണ ശശി തരൂരിന് ലഭിച്ചതോടെ നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി.
 
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലോക്‌സഭാ കക്ഷി നേതാവിന്റെ സ്ഥാനത്തേക്ക് തരൂരിന്റെ പേര് സജീവമായി ഉണ്ടായിരുന്നു. എന്നാല്‍ സോണിയ ഗാന്ധി അധീറിനെ തെരഞ്ഞെടുക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയമേഖലകളിൽ ആശങ്കപടർത്തി പകർച്ചവ്യാധികളും; മെലി‌യോയ്‌ഡോസിസ് എന്ന അപൂർവ്വയിനം പകർച്ചവ്യാധിയും