Publish Date: Wed, 20 Mar 2019 (12:30 IST)
Updated Date: Thu, 21 Mar 2019 (17:04 IST)
ഐ പി എൽ മത്സരത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം മറികടക്കാന്‍ ഇക്കുറി ഒരുങ്ങിത്തന്നെയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിനെത്തുന്നത്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീം പരിചയ സമ്പന്നരാലും യുവതാരങ്ങളാലും സമ്പന്നമാണ്.
ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. 24ന് ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് മുംബൈയുടെ ഈ സീസണിലെ ആദ്യ മത്സരം. ഇക്കുറി എല്ലാ മത്സരത്തിലും ഓപ്പണറായി ഇറങ്ങുന്നത് ക്യാപ്റ്റൻ രോഹിത് ശർമയാണ്.
ടീം മെന്റര്‍ സഹീര്‍ ഖാനുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണുകളില്‍ നന്നായി കളിക്കാന്‍ യുവിക്ക് സാധിച്ചിട്ടില്ലെങ്കിലും രോഹിത്തും സഹീറും ഏറെ പ്രതീക്ഷയോടെയാണ് യുവിയുടെ വരവിനെ നോക്കി കാണുന്നത്.
‘ഒരുപാട് അനുഭവ സമ്പത്തുള്ള താരമാണ് യുവരാജ്. അദ്ദേഹമൊരു മാച്ച് വിന്നറാണ്’ രോഹിത് പറഞ്ഞു. യുവരാജ് ടീമിന് വലിയ ഊര്‍ജമാണ്. മിഡിലില്‍ കളി നിയന്ത്രിക്കാനാകുന്ന അനുഭവ സമ്പത്തുള്ള താരത്തെ ഞങ്ങള്‍ക്ക് വേണമായിരുന്നു. അതിന് യുവരാജിനേക്കാള്‍ മികച്ച ആരുണ്ട്?’ - ഇത്തവണ യുവി തിളങ്ങുമെന്ന് രോഹിത് പറയുന്നു.