കോണ്‍ഗ്രസ് ബന്ധം: സമവായം ആവശ്യപ്പെട്ട് യെച്ചൂരി കേന്ദ്രകമ്മിറ്റിയിൽ
കോണ്‍ഗ്രസ് ബന്ധം: സമവായം ആവശ്യപ്പെട്ട് യെച്ചൂരി കേന്ദ്രകമ്മിറ്റിയിൽ
കോണ്‍ഗ്രസ് സഖ്യ വിഷയത്തിൽ സമവായം വേണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്രകമ്മിറ്റിയിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയ രേഖയിൽ സമവായം ആവശ്യമാണ്. പാർട്ടി കോണ്‍ഗ്രസിലേക്ക് ഒറ്റ രേഖ പോയാൽ മതിയെന്നും വോട്ടെടുപ്പ് ഒഴിവാക്കൽ ലക്ഷ്യമിട്ട് യെച്ചൂരി കേന്ദ്രകമ്മിറ്റിയിൽ നിലപാടെടുത്തു.
പാർട്ടി കോൺഗ്രസിലേക്ക് ഒരു രേഖ മാത്രം പോകുന്ന അവസ്ഥയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ അല്ലാതെ കോൺഗ്രസുമായുൾപ്പെടെ വിശാലവേദി ആകാമെന്ന തന്റെ ബദൽരേഖ അവതരിപ്പിച്ചപ്പോഴാണ് യെച്ചൂരി ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം, വിഷയത്തില്‍ സമവായമായില്ലെങ്കിൽ വോട്ടെടുപ്പ് വേണമെന്നാണ് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ വാദം.