Webdunia - Bharat's app for daily news and videos

Install App

‘മോദിയും അമിത് ഷായും അഥവാ ദുര്യോധനനും ദുശ്ശാസനനും‘ - മൂന്ന് മോദിമാരും ചേർന്ന് ഇന്ത്യയെ കൊള്ളയടിക്കുന്നു: സീതാറാം യെച്ചൂരി

കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു: യെച്ചൂരി

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (14:40 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നാട്ടുകാരനായ നീരവ് മോദിയും മുന്‍ ഐപിഎല്‍ ചെയര്‍മാനായ ലളിത് മോദിയും ചേര്‍ന്ന് രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
 
രാജ്യത്ത് നിരവധി മോദിമാരുണ്ടെങ്കിലും അവരെല്ലാം ഒരുപോലെ കാണുന്നത് രാജ്യത്തെ കൊള്ളയടിക്കുക എന്നതാണെന്നും എന്നാൽ പാവം ജനങ്ങള്‍ക്ക് അതറിയില്ലെന്നും യെച്ചൂരി പറഞ്ഞു. പൊതുസമ്മേളന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രണ്ടാമതും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
 
കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളാമെന്ന് വാഗ്ദാനം ചെയ്ത മോദി എഴുതി തള്ളിയത് വന്‍കിട വ്യവസായികളുടെ മൂന്ന് ലക്ഷം കോടി രൂപയുടെ കടങ്ങാളെണെന്നും സീതാറാം യെച്ചൂരി ഹൈദരാബാദില്‍ പറഞ്ഞു. രാജ്യത്തെ ബാങ്കുകളിൽ നിന്നും കോടികളാണ് കൊള്ളയടിക്കപ്പെടുന്നത്. വിശ്വസിച്ച് നിക്ഷേപിച്ച ജനങ്ങളുടെ പണമാണത്.
 
രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും അവയ്‌ക്കെല്ലാം പിന്നില്‍ ബിജെപി ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നും അതുകൊണ്ടു തന്നെ പീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.  
 
പ്രസംഗത്തിനിടയില്‍ മോദിയേയും അമിത്ഷായെയും ദുര്യോധനനും ദുശ്ശാസനുമായി യെച്ചൂരി താരതമ്യപ്പെടുത്തിയതും ശ്രദ്ധേയമായി. മഹാഭാരതത്തില്‍ കൗരവര്‍ നൂറു പേരുണ്ടെങ്കിലും ദുര്യോധനനെയും ദുശ്ശാസനനെയും മാത്രമാണ് ജനങ്ങള്‍ക്കറിയുന്നത്. അതുപോലെ ബിജെപിയില്‍ ആകെ ആളുകള്‍ക്കറിയുന്നത് മോദിയേയും അമിത് ഷായേയും ആണെന്നും യെച്ചൂരി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments