ജനറൽ സെക്രട്ടറിയുടെ കാര്യത്തില്‍ ഭിന്നത; വോട്ടെടുപ്പിന് തയ്യാറെന്ന് യെച്ചൂരി - നിലപാട് കടുപ്പിച്ച് ഇരു വിഭാഗവും
ജനറൽ സെക്രട്ടറിയുടെ കാര്യത്തില്‍ ഭിന്നത; വോട്ടെടുപ്പിന് തയ്യാറെന്ന് യെച്ചൂരി - നിലപാട് കടുപ്പിച്ച് ഇരു വിഭാഗവും
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില്‍ കാരാട്ട്, യെച്ചൂരി പക്ഷത്തില്‍ ഭിന്നത.
കേന്ദ്രകമ്മിറ്റിയില്‍ സീതാറാം യെച്ചൂരിയുടെ പേര് ഏകകണ്ഠമായി വന്നാല്‍ അദേഹത്തിന് തുടരാം അല്ലെങ്കില്‍ മറ്റു പേരുകള്‍ പരിഗണിക്കണമെന്ന് കാരാട്ട് പക്ഷം നിലപാട് സ്വീകരിച്ചതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്.
ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അടക്കമുള്ളവരുടെ പേരുകളാണ് യെച്ചൂരിയെ കൂടാതെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. അതേസമയം നിലവിലെ പിബിയിലും കേന്ദ്രകമ്മിറ്റിയും പുനസംഘടിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യമുയര്‍ത്തി.
ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ വോട്ടെടുപ്പ് വേണമെന്നാണ് ബംഗാൾ ഘടകത്തിന്‍റെ ആവശ്യം. പിബിയിലും മാറ്റങ്ങൾ അനിവാര്യമാണെന്നാണ് യെച്ചൂരി പക്ഷത്തിന്‍റെ നിലപാട്.
എസ് രാമചന്ദ്രപിള്ള പിബിയില്‍ തുടരണമെന്ന് കാരാട്ട് പക്ഷത്തിന്റെ മറ്റൊരു ആവശ്യം. എസ്ആര്‍പിക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. അതേസമയം നിലവിലെ കമ്മറ്റികളില്‍ മാറ്റം വരേണ്ടന്ന നിലപാടിലാണ് കേരളഘടകവും മറ്റും.