Select Your Language

Notifications

webdunia
webdunia
webdunia
webdunia

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

Smooch Cabs, Bengaluru Traffic Jam, Startup

അഭിറാം മനോഹർ

, ചൊവ്വ, 29 ഏപ്രില്‍ 2025 (19:26 IST)
SmoochCabs Launch Worsens Bengaluru Traffic A Bizarre New Trend
ഒരുവട്ടമെങ്കിലും ബെംഗളുരുവില്‍ കറങ്ങിയവര്‍ക്ക് ബെംഗളുരു ട്രാഫിക്കിന്റെ ദുരവസ്ഥയെ പറ്റി പറഞ്ഞുതരേണ്ട കാര്യമുണ്ടാകില്ല. 5 കിലോമീറ്റര്‍ പിന്നിടാന്‍ പോലും ഒരുമണിക്കൂര്‍ എടുക്കുന്ന തരത്തില്‍ ട്രാഫിക് പ്രശ്‌നങ്ങള്‍ വലര്‍ന്നതോടെ ഈ അവസരം മുതലെടുക്കാന്‍ സ്റ്റാര്‍ട്ടപ്പുമായി എത്തിയതാണ് സ്മൂച്ച്കാമ്പ്‌സ് എന്ന പുതിയ സ്റ്റാര്‍ട്ടപ്പ്. പൊതുയിടങ്ങളിലെ സദാചാര പോലീസ്, ട്രാഫിക്കിലെ കാലതാമസം എന്നിവ പരിഹരിക്കാനായി കമിതാക്കള്‍ക്ക് മാത്രമായാണ് ഈ പ്രൈവറ്റ് കാബ് സര്‍വീസ് ആരംഭിച്ചത്. യാത്രക്കാര്‍ക്ക് യാത്രയേക്കാള്‍ മറ്റ് പല കാര്യങ്ങള്‍ക്കുമായാണ് യാത്രയെന്നതിനാല്‍ ട്രാഫിക് ജാം അവസരം തന്നെയാണ് കമ്പനി മുതലെടൂത്തത്.
 
ടിന്റഡ് ഗ്ലാസും 'ഡു നോട്ട് ഡിസ്റ്റര്‍ബ്' പോളിസിയുമാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ ആകര്‍ഷണീയതകള്‍. ഈ കാബുകളില്‍ കാറിന്റെ ടിന്റഡ് ഗ്ലാസുകള്‍ അടച്ച് അവിടെ ഡിസ്റ്റര്‍ബ് ചെയ്യരുത് എന്ന സൈനാണ് വെച്ചിരിക്കുന്നത്. എന്നാല്‍ ഈ ട്രെന്‍ഡ് ഇപ്പോള്‍ ബെംഗളുരുവിന്റെ ട്രാഫിക് ജാം കൂടുതല്‍ വഷളാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്രാഫിക് ജാമില്‍ സ്മൂച്ച് കാബുകള്‍ നീങ്ങാതെ നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്ന് ഒരു ട്രാഫിക് ഓഫീസര്‍ തന്നെ പറയുന്നു. അതേസമയം ഈ ട്രെന്‍ഡ് ഏറ്റെടുത്ത് സമാനമായ ഓട്ടോ റൈഡുകള്‍ നല്‍കാനും ചിലര്‍ തയ്യാറായിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ സംസ്‌കാരത്തിന് തന്നെ ഭീഷണിയാണ് ഈ പ്രവണതകളെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സ്മൂച്ച് കാബ് സര്‍വീസ് നിര്‍ത്തലാക്കണമെന്നാണ് ഇവരുടെ ആവശ്യം. 
 
അതേസമയം കാബ് ഡ്രൈവര്‍മാര്‍ തങ്ങളുടെ ജോലിയിലെ കഷ്ടപാടുകളെ പറ്റിയും വിവരിക്കുന്നുണ്ട്. ഈ ജോലി എളുപ്പമല്ല. പലപ്പോഴും കാബില്‍ നിന്നുള്ള ശബ്ദം തടയാന്‍ ഹെഡ് സെറ്റ് ഫുള്‍ ശബ്ദത്തിലിട്ടാണ് വണ്ടി ഓടിക്കുന്നതെന്നും മുന്നിലേക്ക് മാത്രം നോക്കി വണ്ടിയോടിക്കുന്നത് പ്രയാസമാണെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. അതേസമയം ഈ കോലാഹലങ്ങള്‍ക്കിടയിലും വലിയ ലാഭമാണ് സ്റ്റാര്‍ട്ടപ്പ് നേടുന്നത്. ബെംഗളുരുവിലെ ഈ സ്റ്റാര്‍ട്ടപ്പ് കൂടുതല്‍ സിറ്റികളിലേക്കും വ്യാപിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം