Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ 2018 ലെങ്കിലും കള്ളം പറയുന്നത് നിര്‍ത്തണം; സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ സൗകര്യമൊരുക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന അവകാശവാദത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ സൗകര്യമൊരുക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന അവകാശവാദത്തിനു പൊങ്കാലയുമായി സോഷ്യല്‍ മീഡിയ

Webdunia
ചൊവ്വ, 2 ജനുവരി 2018 (12:04 IST)
പുരുഷന്‍മാരുടെ തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ സൗകര്യമൊരുക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. നിരവധി കമന്റുകളാണ് മോദിക്കെതിരെ വരുന്നത്. 2018 ലെങ്കിലും താങ്കള്‍ കള്ളം പറയുന്നത് നിര്‍ത്തണം എന്നാണ് ഒരാളുടെ കമന്റ്. സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അനുവദിച്ചതിലും മോദിയുടെ ഇടപെടലുണ്ടെന്നാണ് മറ്റൊരാളുടെ കമന്റ്.  
 
പുരുഷന്റെ കൂടെയല്ലാതെ ഹജ് തീർഥാടനത്തിനു സ്‌ത്രീകൾക്കു സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലൂടെ താൻ നീക്കം ചെയ്തത് വലിയ ഒരു അനീതിയായിരുന്നുവെന്ന് പ്രധാനമന്ത്രി  അവകാശവാദം ഉയര്‍ത്തിയിരുന്നു. സൗദിയുടെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ ഈ വർഷം സംഘമായി സ്ത്രീകള്‍ക്ക് ഹജ് തീർഥാടനം നടത്താം. അതനുസരിച്ചു കേരളത്തിൽ നിന്ന് 281 കവറുകളിലായി അപേക്ഷിച്ച 1124 സ്ത്രീകൾക്ക് ഇത്തവണ കേന്ദ്ര ഹജ് കമ്മിറ്റി അനുമതി നൽകിയതായി സംസ്‌ഥാന ഹജ് കമ്മിറ്റി അധ്യക്ഷൻ തൊടിയൂർ മുഹമ്മദ് മൗലവി പറഞ്ഞു.
പുരുഷൻമാർ ഒപ്പമില്ലാതെ സ്‌ത്രീകൾ ഹജിന് എത്തുന്നതിനു നേരത്തെ വിലക്കുണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

അടുത്ത ലേഖനം
Show comments