Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യത്തിനു വേണ്ടി യുവാവ് സ്വന്തം അമ്മയെ തല്ലിക്കൊന്നു

മദ്യത്തിനു വേണ്ടി യുവാവ് സ്വന്തം അമ്മയെ തല്ലിക്കൊന്നു
, വെള്ളി, 30 മാര്‍ച്ച് 2018 (12:11 IST)
വീട്ടിൽ ഒളിപ്പിച്ചുവച്ച മദ്യം അമ്മ എടുത്തു മാറ്റിവച്ചതിന്റെ ദേഷ്യത്തിൽ മകൻ അമ്മയെ തല്ലിക്കൊന്നു. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലാണ് സംഭവം. ചെന്നൈയിലെ ടിപി ഛത്രം സ്വദേശിയായ നീലകണ്ഠനാണ് മദ്യം കിട്ടാത്തതിന്റെ വിദ്വേഷത്തിൽ സ്വന്തം അമ്മയെ ക്രൂരമായി തല്ലിക്കൊന്നത്.
 
കഴിഞ്ഞ ദിവസം നീലകണ്ഠൻ മദ്യം വാങ്ങി വീടിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നു. ഇത് അമ്മ കലാവതി എടുത്തു മാറ്റിവച്ചു. ഇതാണ് നീലകണ്ഠനെ ക്ഷുപിതനാക്കിയത്. തുടർന്നുണ്ടായ തർക്കമാണ് അമ്മയെ കൊല്ലുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് അക്രമാസക്തനായ മണികണ്ഠൻ പൈപ്പുകൊണ്ട് അമ്മയുടെ തലക്കടിച്ചു. പിന്നെ ക്രൂരമായി മർദ്ദിച്ച ശേഷം തള്ളിയിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 
 
കലാവതിയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി നീലകണ്ഠൻ  ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അവകാശങ്ങള്‍ നേടിയേടുക്കുന്നതിനുള്ള വിലപേശലാക്കി മാറ്റുക: നഴ്സുമാരോട് ജോയ് മാത്യുജോയ് മാത്യു