Webdunia - Bharat's app for daily news and videos

Install App

അന്തരിച്ച അംബരീഷിനായി സുമലത നടത്തിയ പൂജയിൽ മദ്യവും സിഗരറ്റും!

Webdunia
ചൊവ്വ, 29 ജനുവരി 2019 (17:53 IST)
കന്നഡ ചലച്ചിത്ര താരവും മുന്‍ കേന്ദ്രസഹമന്ത്രിയുമായ അംബരീഷ് അന്തരിച്ചിട്ട് ഇന്നേക്ക് അറുപത്തിയേഴ് ദിവസങ്ങൾ പിന്നിടുകയാണ്. അപ്രതീക്ഷിതമായ മരണം സിനിമാ-രാഷ്‌ട്രീയ പ്രവർത്തകരെ ഏറെ വേദനിപ്പിച്ചിരുന്നു. നിരവധിപേർ അനുശോചനം അർപ്പിച്ച് രംഗത്തെത്തിയിരുന്നു.
 
എണ്‍പതുകളില്‍ മലയാളത്തില്‍ സജീവമായിരുന്ന നടി സുമലതയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഇപ്പോൾ കുടുംബക്കാർ അംബരീഷിന് വേണ്ടി നടത്തിയ പ്രത്യേക പൂജയുടെ ഫോട്ടോകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അംബരീഷിന് ഇഷ്‌ടമുള്ള സാധനങ്ങൾ അംബരീഷിന്റെ ഫോട്ടോയ്‌ക്ക് മുമ്പിൽ വെച്ചുകൊണ്ട് തെലുങ്ക് ആചാരത്തിലായിരുന്നു ചടങ്ങ് നടന്നത്.
 
പഴങ്ങൾ, പൂക്കൾ തുടങ്ങിയവയ്‌ക്കൊപ്പം മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും അംബരീഷിന്റെ ഫോട്ടോയ്‌ക്ക് മുമ്പിൽ വച്ചിട്ടുണ്ട്. ചടങ്ങ് തീർത്തും തെലുങ്ക് രീതി പ്രകാരമാണ്. അതേസമയം, ചടങ്ങിൽ മദ്യക്കുപ്പി വയ്‌ക്കുന്നത് എല്ലാ സ്ഥലങ്ങളിലെയും സംസ്‌കാരത്തിന് ചേരില്ലെന്നും, ഇങ്ങനെ ചെയ്യുന്നത് തീർത്തും തെറ്റാണെന്നും പറയുന്നവരും ഉണ്ട്. 
 
എന്നാൽ ചിലയിടങ്ങളിൽ മരണപ്പെട്ടവർക്ക് വേണ്ടി നടത്തുന്ന പൂജയിൽ അവർക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങളും മറ്റും വയ്‌ക്കുന്നതാണ് പതിവ്. അതേ രീതിതന്നെയാണ് ഇവിടെയും പിന്തുടർന്നിരിക്കുന്നത്.
 
മലയാളത്തിൽ ഉൾപ്പെടെ ഇരുന്നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എണ്‍പതുകളിലെ ജനപ്രിയ നായകന്‍ പിന്നീട് രാഷ്ട്രീയത്തിൽ താരമാകുകയായിരുന്നു. 1998ല്‍ ലോക്‌സഭയില്‍ ജെ ഡി എസ്  എം പിയായാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അംബരീഷ് രണ്ടു തവണകൂടി  ലോക്‌സഭയിലെത്തി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അടുത്ത ലേഖനം
Show comments