Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ജോർജ് ഫെർണാണ്ടസ്
, ചൊവ്വ, 29 ജനുവരി 2019 (10:33 IST)
മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. മറവിരോഗത്തിന് ചികിത്സയില്‍ കഴിവേയാണ് മരണം. പ്രതിരോധത്തിന് പുറമെ വാര്‍ത്താവിനിമയം, വ്യവസായം, റെയില്‍വേ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
 
ഒമ്പതുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. മംഗലാപുരം സ്വദേശിയായ ജോര്‍ജ് ഫെര്‍ണാണ്ടസ് സമതപാര്‍ട്ടി സ്ഥാപകനാണ്. 
 
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നിയിച്ച നേതാവായിരുന്നു.  സോഷ്യലിസ്റ്റ് ആശയങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ട്രേഡ് യൂണിയന്‍ നേതാവായി മാറുകയായിരുന്നു. ബിജെപിയില്‍ അംഗമായി മാറിയ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്‍ഡിഎയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
കൊങ്കണ്‍ റയില്‍വേ യഥാര്‍ത്ഥ്യമായത് ജോര്‍ജ് ഫെര്‍ണാണ്ടസ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ്. കാര്‍ഗില്‍ യുദ്ധ സമയത്ത് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്താണ് അദ്ദേഹത്തിനു അല്‍ഷിമേഴ്സ് പിടിപെടുന്നത്. അധികം വൈകാതെ തന്നെ പാര്‍ക്കിന്‍സണ്‍സ് രോഗവും അദ്ദേഹത്തെ പിടികൂടി. അതിനുശേഷമാണ് രാഷ്ട്രീയത്തിൽ നിന്നും ഫെര്‍ണാണ്ടസ് പിന്മാറിയത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിമ്പുവിനെ ഒന്നുമല്ലാതാക്കാൻ ശ്രമിക്കുന്നത് ധനുഷ്? - നടന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ