Webdunia - Bharat's app for daily news and videos

Install App

എസ്പിജി നിയമ ഭേദഗതി രാജ്യസഭ പാസാക്കി,എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രം, കോൺഗ്രസ്സ് സഭയിൽ നിന്നും ഇറങ്ങിപ്പോയി

അഭിറാം മനോഹർ
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (17:50 IST)
വിവാദങ്ങൾ നിലനിൽക്കെ എസ് പി ജി നിയമഭേദഗതി രാജ്യസഭ പാസാക്കി.1998 ലെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത് ഭേദഗതിയാണ് കേന്ദ്രം പാസാക്കിയത്. പുതിയ ഭേദഗതി പ്രകാരം രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും ഇനി എസ് പി ജി കാറ്റഗറിയിൽ സുരക്ഷ ലഭ്യമാവുക. ബിൽ നേരത്തെ തന്നെ ലോകസഭയിൽ പാസായിരുന്നു.
 
എന്നാൽ നിയമം പാസാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് സഭയിൽ നിന്നും ഇറങ്ങിപ്പോയി. നിയമഭേദഗതിയിൽ അമിത് ഷാ നൽകിയ മറുപടിയിൽ ത്രുപ്തരാകാതെയാണ് കോൺഗ്രസ്സ് പ്രതികരണം.
 
ബിൽ ഗാന്ധി കുടുംബത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് വെറും ആരോപണങ്ങൾ മാത്രമാണെന്ന് അമിത് ഷാ വ്യക്തമാക്കി. നിയമഭേദഗതിയും ഗാന്ധി കുടുംബത്തിന് നൽകിയിരുന്ന എസ് പി ജി സുരക്ഷ പിൻവലിക്കലും തമ്മിൽ ബന്ധമില്ലെന്നും ബിൽ കൊണ്ടുവരുന്നതിന്റെ മുൻപ് നടത്തിയ സുരക്ഷാ അവലോകനത്തിന് ശേഷം ഗാന്ധി കുടുംബത്തിന് നൽകിയിരുന്ന എസ് പി ജി സുരക്ഷ നേരത്തെ തന്നെ പിൻവലിച്ചിരുന്നതായും അമിത് ഷാ പറഞ്ഞു.
 
ഇത് എസ് പി ജി വിഷയത്തിൽ നടക്കുന്ന അഞ്ചാമത്തെ ഭേദഗതിയാണ്. മുൻപ് നടന്ന നാല് ഭേദഗതികളും ഗാന്ധി കുടുംബത്തിന് വേണ്ടിയുള്ളതായിരുന്നുവെന്നും നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാകണമെന്നും പറഞ്ഞ അമിത് ഷാ ഏതെങ്കിലും ഒരു കുടുംബത്തിനെതിരല്ല തങ്ങളെന്നും എന്നാൽ കുടുംബാധിപത്യത്തിനെതിരാണെന്നും  രാജ്യസഭയിൽ വ്യക്തമാക്കി. ഇതിന് ശേഷമാണ് നിയമഭേദഗതി രാജ്യസഭ പാസാക്കിയത്. പിന്നാലെ കോൺഗ്രസ്സ് സഭ ബഹിഷ്കരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

പത്തനംതിട്ടയില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗര്‍ഭിണി; സുഹൃത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചു

ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെ ഫോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments