Publish Date: Fri, 01 Nov 2019 (13:31 IST)
Updated Date: Fri, 01 Nov 2019 (13:35 IST)
കേരള പിറവി ദിനത്തിൽ മലയാളികൾക്ക് മലയാളത്തിൽ തന്നെ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി കേരള പിറവി ആശംസകൾ നേർന്നത്. ഇംഗ്ലീഷിലും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചിട്ടുണ്ട്.
'കേരളത്തിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ. രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവർ ആണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
നേരത്തെ ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, എന്നീ സംസ്ഥാന പിറവി ദിനങ്ങളിലും പ്രധാനമന്ത്രി അതത് പ്രാദേശിക ഭാഷകളിൽ ആശംസ അറിയിച്ചിരുന്നു. എന്നാൽ. കർണാടകത്തിനും കേരളത്തിനും മാത്രമാണ് ഇംഗ്ലീഷിലും മലയാളത്തിലും ആശംസകൾ നേർന്നത്.