Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ സിനിമയുടെ ശ്രീ ഇ​നി ഓ​ർ​മ​യി​ൽ; ശ്രീ​ദേ​വിക്ക് വിട നല്‍കി രാജ്യം

ഇന്ത്യന്‍ സിനിമയുടെ ശ്രീ ഇ​നി ഓ​ർ​മ​യി​ൽ; ശ്രീ​ദേ​വിക്ക് വിട നല്‍കി രാജ്യം

Sreedevi death
മും​ബൈ , ബുധന്‍, 28 ഫെബ്രുവരി 2018 (19:20 IST)
ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ന​ടി ശ്രീ​ദേ​വി ഇ​നി ഓ​ർ​മ​യി​ൽ. ഔദ്യോഗിക ബഹുമതികളോടെ വില്ലെപാര്‍വെ സേവ സമാജ് ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ഭ​ർ​ത്താ​വ് ബോ​ണി ക​പൂ​ർ ശ്രീ​ദേ​വി​യു​ടെ ചി​ത​യ്ക്കു തീ ​കൊ​ളു​ത്തി. മ​ക്ക​ളാ​യ ജാ​ൻ​വി, ഖു​ഷി എ​ന്നി​വ​ർ ബോ​ണി​യു​ടെ സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. സംസ്‌കാരച്ചടങ്ങില്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു.

സംസ്‌കാര ചടങ്ങുകള്‍ 3:30ന് നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും സെലിബ്രേഷൻ സ്പോർട്സ് ക്ലബിലെ പൊതുദർശനം നീണ്ടു നിന്നതോടെയാണ് ചടങ്ങുകള്‍ വൈകിയത്.  വെ​ളു​ത്ത പൂ​ക്ക​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ലാണ് ശ്രീ​ദേ​വിയുടെ മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിച്ചത്.

ചലച്ചിത്ര താരങ്ങളുടെ വന്‍നിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്.

ശനിയാഴ്ച ദുബൈയില്‍ അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി 9.30 ഓടെയാണ് പ്രത്യേക വിമാനത്തില്‍  മുംബൈയില്‍ എത്തിച്ചത്. അനിൽ കപൂർ, മക്കളായ ജാൻവി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.

ഫെ​ബ്രു​വ​രി 24ന് ​രാ​ത്രി 11.30 ഓ​ടെ​യാ​ണ് ശ്രീ​ദേ​വി​യെ ദു​ബാ​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നു; കുത്തിയോട്ടത്തിനെതിരേ ബാലാവകാശ കമ്മീഷൻ കേസെടുത്തു