മധുവിനെ മര്‍ദ്ദിച്ചുകൊന്ന പ്രതികളെ റിമാന്‍ഡ് ചെയ്തു; വനംവകുപ്പ് ജീവനക്കാരും കുടുങ്ങിയേക്കും
മധുവിനെ മര്‍ദ്ദിച്ചുകൊന്ന പ്രതികളെ റിമാന്‍ഡ് ചെയ്തു; വനംവകുപ്പ് ജീവനക്കാരും കുടുങ്ങിയേക്കും
അട്ടപ്പായിൽ മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ട കേസിൽ 16 പ്രതികളെ റിമാൻഡ് ചെയ്തു. മണ്ണാർക്കാട് എസ്സി/എസ്ടി പ്രത്യേക കോടതിയാണു പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
പ്രതികള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ വകുപ്പുകളും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ആകെ 16 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരിൽ 11പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു പേരെ കഴിഞ്ഞ ദിവസം പിടികൂടി.
ഹുസൈൻ (50), മരക്കാർ (33), ഷംസുദീൻ (34), അനീഷ് , രാധാകൃഷ്ണൻ (34), അബൂബക്കർ (31), സിദ്ധീഖ് (38), ഉബൈദ് (25), നജീബ് (33), ജെയ്ജുമോൻ (44), അബ്ദുൾ കരീം (48), സജീവ് (30), സതീഷ് (39), ഹരീഷ് (34), ബിജു, മുനീർ (28) എന്നീ 16 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെ കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. അതേസമയം, മധുവിനെ കാട്ടിക്കൊടുത്ത വനംവകുപ്പ് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കു സാധ്യതയുണ്ട്. വ്യാഴാഴ്ചയാണ് ഒരുസംഘമാളുകളാണ് മദുവിനെ കെട്ടിയിട്ട് മർദിച്ചതും തുടര്‍ന്ന് അദ്ദേഹം മരിക്കുന്നതും.