‘മന്ത്രിമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും മുന്നില്‍ എഴുന്നേറ്റ് ആദരം പ്രകടിപ്പിക്കുക’; ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി
ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി യോഗി
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്നില്‍ ആദര സൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് യുപി മുഖ്യമന്ത്രി ആദി യോഗിത്യനാഥ് നിര്‍ദ്ദേശം നല്‍കി. ഒരു മന്ത്രിയോ എം.പിയോ എംഎൽഎയോ സർക്കാർ ഓഫീസിലേക്ക് വരുമ്പോള്‍ സർക്കാർ ഉദ്യോഗസ്ഥർ ആദരം പ്രകടിപ്പിക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കാണുമ്പോൾ അത് ആവർത്തിക്കണമെന്നും ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.
ഉത്തർപ്രദേശ് ഗവൺമെന്റ് ചീഫ് സെക്രട്ടറി രാജീവ്കുമാറാണ് ഈ ഉത്തരവ് സർക്കാർ ഉദ്യോഗസ്ഥർക്ക് അയച്ചത്. തന്റെ ഓഫീസിലുള്ളവർ താൻ വരുന്ന സമയത്ത് ഓഫീസ് മര്യാദ പാലിക്കാത്തത് തന്നെ നിരുൽസാഹപ്പെടുത്തുകയാണെന്ന് സംസ്ഥാനത്തെ ഒരു എം എൽ എ പരാതിപ്പെട്ടിരുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നില്ലെന്ന് മറ്റു ചില തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പരാതിപ്പെട്ടിരുന്നു.
ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പുതിയ ഉത്തരവിറക്കിയത്. മാത്രമല്ല പ്രോട്ടോക്കോൾ അനുസരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി കുമാറിന്റെ കത്ത് ഒരു ന്യൂസ് ചാനൽ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.