Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല; ബസുകൾ സർവീസ് നടത്തുന്നു, പരീക്ഷകൾക്ക് മാറ്റമില്ല

ഹർത്താലിനെ പിന്തുണയ്ക്കാതെ ഹിന്ദു ഐക്യവേദി

ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല; ബസുകൾ സർവീസ് നടത്തുന്നു, പരീക്ഷകൾക്ക് മാറ്റമില്ല
, തിങ്കള്‍, 30 ജൂലൈ 2018 (08:29 IST)
ശബരിമലയിലെ ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അതേസമയം, ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടില്ല.
 
സ്വകാര്യ ബസുകള്‍ ഓടുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന് ഇന്നലെ തന്നെ അറിയിച്ചിരുന്നു. എംജി സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല. കെഎസ്ആര്‍ടിസി പതിവു പോലെ സര്‍വീസ് നടത്തുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി സമിതിയും വ്യക്തമാക്കിയിരുന്നു.
 
അയ്യപ്പ ധർമസേന, ഹനുമാൻ സേന ഭാരത് തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. 
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിനു ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജുവും നേരത്തെ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരുണാനിധി നിരീക്ഷണത്തിൽ തുടരുന്നു; കാവേരി ആശുപത്രിക്ക് മുന്നിൽ വൻ ജനാവലി