Publish Date: Fri, 21 Oct 2022 (09:11 IST)
Updated Date: Fri, 21 Oct 2022 (09:13 IST)
വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി പത്താം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ചു. ബംഗളൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജരായ ഉപാസ റാവത്ത് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ഭര്‍ത്താവ് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ നിഹാര്‍ രഞ്ജന്‍ അയച്ച വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
രണ്ടു വര്‍ഷത്തോളം ആയി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവര്‍ക്ക് കുട്ടികള്‍ ഇല്ല. ആത്മഹത്യ കുറിപ്പ് യുവതിയുടെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.