സിവിൽ സർവീസ് പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കാത്തതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. വരുൺ എന്ന യുവാവാണ് പരീക്ഷ എഴുതാനാകാത്ത മനപ്രയാസത്തിൽ ആത്മഹത്യ ചെയ്തത്. വൈകി എത്തിയതിനാൽ വരുണിനെ അധികൃതർ പരീക്ഷ എഴുതാൻ അനുവതിച്ചിരുന്നില്ല. ഈ മനോവിഷമത്തിൽ ഇയാൾ വാടക വീട്ടിൽ ആതമഹത്യ ചെയ്യുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം വരുണിന്റെ വീട്ടിലെത്തിയ സുഹൃത്ത് ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസുസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശ വാസികളെത്തി വാതിൽ പൊളിച്ച് ആകത്ത് കയറിയപ്പോഴാണ് വരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ഏഴുതാൻ സാധിക്കാത്തതിനാലാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും നിയമങ്ങൾ ആവശ്യമാണ് പക്ഷേ നല്ല കാര്യങ്ങൾക്കായി അതിലിൽ ഇളവ് അനുവദിക്കണം എന്നും ആത്മഹത്യാക്കുറിപ്പിൽ വരുൺ എഴുതിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഡൽഹിയിൽ താമസിക്കുന്ന സഹോദരിക്ക് വിട്ട് നൽകി.