Publish Date: Sun, 03 Jun 2018 (16:58 IST)
Updated Date: Sun, 03 Jun 2018 (17:01 IST)
ചെന്നൈ: തൂത്തുക്കുടിയിലേത് നേരത്തെ തീരുമാനിച്ചുറപ്പിച്ച പൊലീസ് വെടിവെപ്പെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. സ്റ്റെർലൈറ്റ് ഫാക്ടറി പൂട്ടി എന്ന് ഉറപ്പ് വരുത്തണം എന്നും സീതാറാം യെച്ചൂരി പറഞ്ഞു. തൂത്തുക്കുടി പൊലീസ് വെടിവെപ്പിൽ പരിക്കേറ്റവരെ സന്ദരശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്കേൽപ്പിച്ച് കനത്ത പ്രഹരത്തിനും പ്രദേശ വാസികൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും വേദാന്ത ഗ്രൂപ്പ് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
പരിസ്ഥിതിക്ക് കനത്ത പ്രഹരമേൽപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ പ്ലാന്റ് പൂട്ടാൻ ഉത്തരവിട്ടിരുന്നു. സ്ടെർലൈറ്റ് പ്ലാന്റിനെതിരെ
പ്രദേശ വാസികളുടെ സമരത്തിലുണ്ടായ പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലാപ്പെട്ടത് വിവാദമായ സാഹചര്യത്തിലാണ് ഫാക്ടറി പൂട്ടാൻ സർക്കാർ തീരുമാനിച്ചത്.